ഭാവന വർക്ക്‌ ഔട്ടിലാണ് 😍🔥 തിരിച്ചു വരവിനുള്ള ഒരുക്കമാണോ?? പ്രതീക്ഷയോടെ ആരാധകർ

മലയാളികൾക്ക്  എന്നും ഇഷ്ടമുള്ള നായികയാണ് ഭാവന. മലയാള സിനിമയിൽ താരം സജീവമായിരുന്ന സമയത്ത് ചെയ്തു വെച്ച സിനിമകളിൽ ഓരോന്നിലും ഒരുപാട് ആരാധകരെ താരം നേടിയിരുന്നു.  ഇപ്പോൾ മലയാളത്തിൽ ഇല്ലെങ്കിലും മറ്റു ഭാഷകളിൽ താരം സജീവമായി അഭിനയിക്കുന്നുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആണ് താരം സെലക്ട് ചെയ്യുന്നത്. ഇക്കാര്യത്തിന് തന്നെ ഒരുപാട് പ്രശംസ ആരാധകരുടെ ഭാഗത്തു നിന്നും താരത്തിനു ലഭിക്കാറുണ്ട്.

ഇപ്പോൾ മലയാള സിനിമാ മേഖലയിൽ താരം ഒട്ടും സജീവമല്ല. എങ്കിലും മലയാളികൾക്ക് താരത്തോട് ഉള്ള ഇഷ്ടം ഒരിക്കലും കുറഞ്ഞു പോയിട്ടില്ല. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച ആരാധക വൃന്ദവും നിറഞ്ഞ കയ്യടിയും താരത്തിന്റെ കഥാപാത്രങ്ങൾക്ക് ലഭിക്കാറുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.  ഓരോ കഥാപാത്രത്തിലൂടെയും താരം മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.

താരം ഓരോ കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുകയും ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുകയും ചെയ്യുന്നുണ്ട്.  കന്നട സിനിമാ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ ജീവിത പങ്കാളി. ഒരുപാട് വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചത്. അതിന് ശേഷം കന്നടയിലും ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സർവ്വ സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരോട് നിരന്തരം സംവദിക്കുന്നു. താരത്തിന് സജീവമായ ആരാധകവൃന്ദം ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും പുതിയ വിശേഷങ്ങൾ എല്ലാം അതിവേഗത്തിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാറുണ്ട്.

ഇപ്പോൾ മലയാള ഭാഷയിലുള്ള ഒരുപാട് പരസ്യങ്ങളിൽ താരത്തെ കാണാൻ സാധിക്കുന്നുണ്ട്. ഇത് മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിന്റെ സൂചനയായി പ്രേക്ഷകർ ഊഹിക്കുന്നു. അഞ്ചു വർഷത്തോളമായി താര ത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന കേസ് വിശദീകരണ അർത്ഥം കഴിഞ്ഞ ദിവസം താരം കൊടുത്ത അഭിമുഖം വളരെ വലിയ കോളിളക്കം ആണ് സമൂഹ മാധ്യമങ്ങളിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയും അതിന്റെ ക്യാപ്ഷൻ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സൗന്ദര്യത്തോടൊപ്പം താരം ശാരീരിക ആരോഗ്യം നിലനിർത്തുന്നു അതിന് വലിയ ആശംസകൾ ആരാധകൻ നൽകുന്നുണ്ട്.  I make no apologies for  how  I chose repair what you broke എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Bhavana
Bhavana
Bhavana
Bhavana
Bhavana

Be the first to comment

Leave a Reply

Your email address will not be published.


*