സ്വന്തം ഭാര്യയെ തന്നെ നാലു പ്രാവശ്യം വിവാഹം ചെയ്തു… കാരണം വ്യക്തമാക്കി വിനോദ് കോവൂർ…

നാടക രംഗത്ത് നിന്നും ബിഗ് സ്ക്രീൻ മിനി സ്ക്രീൻ അഭിനയ മേഖലയിൽ സജീവമായ അഭിനേതാവാണ് വിനോദ് കോവൂർ. കോഴിക്കോട് ജില്ലയിലെ സാധാരണ കുടുംബത്തിൽ ജനിച്ച താരം തന്റെ നാടിന്റെ പേര് ഇന്റർനാഷണൽ ലെവലിലേക്ക് ഉയർത്താൻ മാത്രം മികച്ച പ്രകടനങ്ങളാണ് ഓരോ മേഖലകളിലും കാഴ്ചവെക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരം നേടുന്നു.

മിനി സ്ക്രീൻ രംഗത്താണ് താരം കൂടുതലായും അഭിനയിക്കുന്നത്. മഴവിൽ മനോരമ ചാനലിൽ പ്രദർശിപ്പിക്കുന്ന മറിമായം എന്ന ഹാസ്യ സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. മാറിമായത്തിൽ മൊയ്‌ദു എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. സമകാലിക സംഭവങ്ങൾ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന പരിപാടിയാണ് മറിമായം.

ഒരുപാട് ആരാഥകർ പരിപാടിക്കുണ്ടാകുന്നതും അത് കൊണ്ട് തന്നെയാണ്. ചാനലിലെ റേറ്റിംഗിൽ മുൻ നിരയിൽ നിൽക്കുന്ന ഒരു പരിപാടി കൂടെയാണിത്. ചില എപ്പിസോഡുകളിൽ താരത്തിന്റെ വേഷത്തിന് പോലും കാഴ്‌ച്ചക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയാറുണ്ട്. എന്തായാലും വളരെ മനോഹരമായി മുന്നോട്ടു പോകുന്ന പരിപാടിയുടെ നെടും ത്തൂണുകളിൽ ഒരാളാണ് താരം.

മീഡിയ വൺ ടെലിവിഷൻ ചാനലിലെ എം80 മൂസ എന്ന ടെലി സീരിയലിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് താരമാണ്. മൂസാക്ക എന്ന കഥാപാത്രം പ്രേക്ഷകർക്ക് വലിയ പ്രിയമുള്ള വേഷമാണ്. മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമ പ്രേമികൾക്കിടയിൽ താരം സജീവസാന്നിധ്യമായി.

ആദാമിന്റെ മകൻ അബു, പുതിയ തീരങ്ങൾ,101 ചോദ്യങ്ങൾ , വല്ലാത്ത പഹയൻ എന്നീ സിനിമകളിൽ താരത്തിന് വേഷമുണ്ടായിരുന്നു ചെറിയ വേഷമാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്താൻ മാത്രം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നതും അവതരിപ്പിക്കുന്നതും. അതുകൊണ്ടുതന്നെ ഒരു സിനിമ വിജയകരം ആകുമ്പോൾ അതിൽ താരത്തിന്റെ വേഷത്തിന് പ്രേക്ഷകർക്കിടയിൽ പ്രത്യേകം ആരാധകരുണ്ടായി.

ബാലതാരമായി നാടക രംഗത്തേക്ക് അരങ്ങേറിയ താരത്തിന് ചെറുപ്പം മുതൽ ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ കേരളോത്സവ നാടക മത്സരത്തിൽ തുടർച്ചയായി നാലുവർഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് താരത്തിന്റെ കരിയറിലെ ഉയർച്ചകളിൽ വലിയ പങ്ക് വഹിക്കുകയും എടുത്തു പറയാവുന്ന വലിയ നേട്ടമായി എഴുതപ്പെടുകയും ചെയ്യാവുന്നതാണ്.

മഴവിൽ മനോരമയിൽ ഇപ്പോൾ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന പണം തരും പഠം എന്ന പരിപാടിയിൽ താരം പങ്കെടുത്ത എപ്പിസോഡ് ആണ് ഇപ്പോൾ വൈറലാകുന്നത്. എപ്പിസോഡും താരം തന്നെ കുടുംബവിശേഷം പങ്കുവെച്ചിരുന്നു. താരത്തിന് മക്കളില്ല തന്റെ ഭാര്യ തന്നെയാണ് തന്റെ മകൾ എന്നാണ് താരത്തിലെ വാക്കുകൾ. അതുപോലെ താരം എപ്പിസോഡിൽ ഞങ്ങൾക്ക് അപേക്ഷിച്ചാൽ ഗിന്നസ് റെക്കോർഡ് ലഭിക്കുമെന്ന് തമാശരൂപേണ പറയുന്നുണ്ട്.

കാരണം പലരും പല സ്ത്രീകളെ ഒരുപാട് തവണ വിവാഹം ചെയ്തിരിക്കും പക്ഷേ ഞാൻ എന്റെ സ്വന്തം ഭാര്യയെ നാല് പ്രാവശ്യം വിവാഹം ചെയ്തു എന്നാണ് താരം പറഞ്ഞത്. വിവാഹം ചെയ്യുന്ന സമയത്ത് തുളസിമാല കഴുത്തിലിട്ട് അമ്പല നടയിൽ വച്ച് വിവാഹം ചെയ്യണമെന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ അന്ന് കാരണവന്മാരുടെ ഇടപെടൽ മൂലം അത് നടക്കാതെ പോവുകയാണുണ്ടായത് എന്ന് താരം പറഞ്ഞു.

ആഗ്രഹം മനസ്സിൽ ബാക്കിയായി നിൽക്കുന്നുണ്ടായിരുന്നു എന്നും താരം പറയുന്നുണ്ട്. പിന്നീട് പതിനെട്ടാമത്തെ വിവാഹ വാർഷിക ദിനത്തിൽ ഗുരുവായൂരമ്പലത്തിൽ വച്ചും ശേഷം മൂകാംബികയിൽ വച്ചും ചോറ്റാനിക്കരയിൽ വച്ചുമാണ് രണ്ടും മൂന്നും നാലും വിവാഹങ്ങൾ നടക്കുന്നത് എന്നും വളരെ പ്രസന്ന വദനനായി താരം പറയുകയുണ്ടായി. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരം പങ്കെടുത്ത പണം തരും പടം എപ്പിസോഡ് വൈറലായി.

Be the first to comment

Leave a Reply

Your email address will not be published.


*