തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്താൽ പോലും തുല്യ വേതനം എന്ന് ചിന്തിക്കാൻ ഫിലിം ഇൻ​ഡസ്ട്രി ഇപ്പോഴും പ്രാപ്തമായിട്ടില്ല: അനിഖ സുരേന്ദ്രൻ…

ബാല താരമായി സിനിമാ ലോകത്ത് വന്ന്  തന്റെതായ അഭിനയ വൈഭവം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളെ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അഭിനേത്രിയാണ് അനിഖ സുരേന്ദ്രൻ. ആദ്യം അഭിനയിച്ചത് മലയാള ഭാഷയിൽ ആയിരുന്നുവെങ്കിലും തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവ എടുത്തു പറയേണ്ടതാണ്. യെന്നൈ അറിന്താൽ 2015 ലും വിശ്വാസം 2019 ലുമായിരുന്നു.

ഓരോ സിനിമകളിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് പുതിയ ആരാധകരെയാണ്. ഓരോ കഥാപാത്രങ്ങളെയും അതിന്റെ ആഴത്തിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം താരം സമ്പാദിക്കുന്നു. മലയാളത്തിലെയും ചില കഥാപാത്രങ്ങൾ അതി ഗംഭീരമായാണ് താരം ചെയ്തത്. 2010 മുതലാണ് താരം സിനിമാഭിനയ മേഖലയിൽ സജീവമാകുന്നത്.

ദ ഗ്രേറ്റ് ഫാദർ എന്ന സിനിമയിലെ സാറാ ഡേവിഡ്, ഭാസ്കർ ദി റാസ്കൽ എന്ന സിനിമയിലെ ശിവാനി എന്നീ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. 2013 ൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയത്. കഥ പറയുന്നു എന്ന സിനിമയിലെ കഥാപാത്രത്തിന് നിറഞ്ഞ കയ്യടി താരത്തിന് നേടാൻ കഴിഞ്ഞു.

കഥാപാത്രങ്ങളെ അറിഞ്ഞു ആഴത്തിൽ അവതരിപ്പിക്കുന്നത് കൊണ്ടാണിത്. സിനിമകൾക്ക് പുറമേ 2012 പുറത്തിറങ്ങിയ അമർനാഥ്, 2015 പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ MAA, കളേഴ്സ് ഓഫ് ലൈറ്റ് എന്നീ ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചു. മേഖല ഏതാണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ ഒരു അഭിമുഖം ആണ്. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഇപ്പോൾ താരത്തിന്റെ വാക്കുകൾ പുറത്തു വരുന്നത്. സിനിമയിൽ നിലയിൽ നിൽക്കുന്ന അസമത്വം ആണ് താരം സൂചിപ്പിക്കുന്നത്.

നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത് എന്നും തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്താൽ പോലും തുല്യ വേതനം എന്ന് ചിന്തിക്കാൻ ഫിലിം ഇൻഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല എന്നും നമ്മുടെ സമൂഹത്തിൽ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ എന്നുമാണ് താരം പറയുന്നത്.

ആണിനെയും പെണ്ണിനേയും വേർതിരിവുകളോടെ മാത്രം കാണുന്ന രീതിയാണ് ആദ്യം മാറേണ്ടത് എന്നും എല്ലാ സ്ത്രീകൾക്കും തങ്ങളുടെ ആഗ്രഹങ്ങൾ സാധ്യമാകണമെങ്കിൽ സമൂഹം സ്ത്രീകളെ നോക്കി കാണുന്ന രീതി മാറണം. നിയമ സംവിധാനങ്ങളും കുറച്ച് കൂടി ശക്തമാവണം എന്നെല്ലമാണ് താരം പറയുന്നത്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ ആരവത്തോടെയും സ്വീകാര്യതയോടെയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Anikha
Anikha
Anikha
Anikha

Be the first to comment

Leave a Reply

Your email address will not be published.


*