തീയും പുകയും ഇല്ലെന്ന് പറയില്ല! ഷാഹിദുമായി പ്രണയത്തിലെന്ന വാര്‍ത്തകളോട് വിദ്യ ബാലന്‍…

ഹിന്ദി സിനിമാ ലോകത്തു കഴിഞ്ഞ 20 വർഷത്തോളമായി നിറഞ്ഞു നിൽക്കുന്ന താരമാണ് വിദ്യാബാലൻ. താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത് നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുന്നു. 2014 ൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ താരത്തെ തേടിയെത്തി.

അഭിനയ മേഖലയിലും താരത്തിന് ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. 2011 ൽ ദി ഡർട്ടി പിക്ചർ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം നേടി. തന്റെ അഭിനയ മികവു കൊണ്ട് തന്നെയാണ് താരം ഓരോ അവാർഡുകളും സ്വന്തമാക്കിയത്. തന്റെ അഭിനയ മികവു കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും ഒരുപാട് മികച്ച വേഷങ്ങളിലൂടെ ആരാധകരെ പ്രീതിപ്പെടുത്താനും താരത്തിന് കഴിഞ്ഞു. താരം ഓരോ വേഷങ്ങളും മികച്ച രൂപത്തിലാണ് അവതരിപ്പിച്ചത്.

ഏതു വേഷവും അനായാസം ചെയ്യാനും പ്രേക്ഷകർക്ക് ഇടയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാനും താരത്തിന്റെ കഥാപാത്രങ്ങൾക്ക് സാധിക്കുന്നത് താരം ആ കഥാപാത്രത്തെ സമീപിക്കുന്ന രീതിയിലെ ആത്മാർത്ഥത കൊണ്ടാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് മില്യണിൽ കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്നത്. പാ, ഇഷ്കിയ, ദം മറു ദം,  കഹാനി, ഹമാരി ആധുരി കഹാനി, മഹാഭാരത്, ടീൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വൈറലാകുന്നത് പോലെ തന്നെ താരത്തിന്റെ അഭിമുഖങ്ങളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുള്ളത്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് വിദ്യ ബാലൻ.

പലപ്പോഴും താരത്തിന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. ഇപ്പോൾ താരം പറഞ്ഞ വാക്കുകൾ പ്രണയ ഗോസിപ്പുകളെ കുറിച്ചാണ്. താരവും ഷാഹിദ് കപൂറും തമ്മിൽ പ്രണയമാണെന്ന് ഒരുപാട് ഗോസിപ്പുകോളങ്ങളിൽ ഉണ്ടായിരുന്നു. ഷാഹിദ് കപൂറും കരീനയും പിരിഞ്ഞതിനു ശേഷം ആണ് ഈ വാർത്ത സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായത്. ആദ്യമൊന്നും സോഷ്യൽ മീഡിയകളിലും മറ്റും ഇതിനെതിരെ ഇരുവരും പ്രതികരിച്ചിട്ടില്ല. പിന്നീട് താരം കോഫി വിത്ത് കരണിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രണയ ഗോസിപ്പുകളെ കുറിച്ചുള്ള വ്യക്തത നൽകുന്നത്.

വളരെ രസകരമായ ആണ് താരം മറുപടി നൽകുന്നത്. ”തീയും ഇല്ല പുകയും ഇല്ല എന്നാണോ പറയുന്നത്?” എന്നായിരുന്നു അവതാരകനായ കരണ്‍ ജോഹര്‍ ചോദിച്ചത്. ”ഇല്ല. ഞാന്‍ പറയുന്നത് തീയുമില്ല പുകയുമില്ല എന്നല്ല. ആരാണ് ഈ തീ കത്തിച്ചത് എന്ന് ഞാന്‍ പറയുന്നില്ല എന്നാണ്” എന്നാണ് താരം പറഞ്ഞത് അതിന്റെ കൂടെ ”രണ്ട് വര്‍ഷമായി ഈ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ഷാഹിദ് കപൂര്‍ എന്ന് പേര് തന്നെ എനിക്ക് മടുത്തു. മറ്റേതെങ്കിലും പുരുഷനുമായി ബന്ധപ്പെടുത്തണം എന്നെ ഇനി” എന്നും താരം പറഞ്ഞു

Vidya
Vidya
Vidya
Vidya

Be the first to comment

Leave a Reply

Your email address will not be published.


*