

അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും അറിയപ്പെടുന്ന അഭിനേത്രിയാണ് നേഹ ശർമ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു. 2007 ൽ രാംചരൻ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമ ചിറുതയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കാനും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടിയെടുക്കാനും താരത്തിന് വളരെ പെട്ടന്ന് സാധിച്ചിട്ടുണ്ട്.



ഭാഷ ഏതാണെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന വിധത്തിൽ ഓരോ കഥാപാത്രത്തെയും താരം കൈകാര്യം ചെയ്യാറുണ്ട്. 2007 മുതലാണ് സിനിമാ ലോകത്ത് താരം സജീവമാകുന്നത്. 2010 ൽ പുറത്തിറങ്ങിയ ക്രൂക്ക് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ഹിന്ദിയിൽ പ്രത്യക്ഷപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം ആരാധകർക്കിടയിൽ സജീവ സാന്നിധ്യമായത്.



ദുൽഖർ നായകനായി പുറത്തിറങ്ങിയ സോളോ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച കഥാപാത്രമാണ് താരം സോളോയിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ മേന്മ കൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. മലയാളികൾക്കിടയിൽ അവരുടെ കഥാപാത്രം കൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.



നടി എന്നതിലുപരി ഒരു മികച്ച കഥക് ഡാൻസറും കൂടിയാണ് താരം. കൂടാതെ ഹിപ് ഹോപ്, ജാസ്, ജീവ്, ഡാൻസിങ് സൽസ തുടങ്ങിയവ താരം അഭ്യസിച്ചിട്ടുണ്ട്. ഡാൻസിന് അനുസൃതമായി ശരീരത്തെ മെയിൻന്റൈൻ ചെയ്യാനും താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ശാരീരിക ആരോഗ്യത്തിന് പ്രാമുഖ്യം കൊടുക്കാനും താരം മറക്കാറില്ല. വർക്കൗട്ട് ഫോട്ടോകളും യോഗ വീഡിയോകളും എല്ലാം താരം ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാറ്റും പങ്കുവയ്ക്കാറുണ്ട്.



അത്തരത്തിൽ ശാരീരിക സൗന്ദര്യത്തിന് ഒപ്പം ആരോഗ്യത്തെയും കാത്തുസൂക്ഷിക്കുന്ന വീഡിയോകൾക്ക് വലിയ പിന്തുണയാണ് പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിക്കാറുള്ളത്. താരം സോഷ്യൽ മീഡിയയിൽ നിരന്തരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 11.5 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വർക്കൗട്ട് കഴിഞ്ഞ് കാറിൽ കയറാൻ എതുന്നതിനിടയിൽ ആരാധകർ പകർത്തിയ ക്യാൻഡിഡ് ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.






Leave a Reply