ഹൃദയത്തിലെ ദിദി, ഭീമന്റെ വഴിയിലെ കിന്നരി!! പൊളി ലുക്കിൽ നടി മേഘ തോമസ്..’ – ഫോട്ടോസ് വൈറൽ…

മലയാളം സിനിമയിൽ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മേഘ തോമസ്. മരക്കാർ അറബിക്കടലിലെ സിംഹം, കുറുപ്പ് എന്നീ സിനിമകൾ റിലീസ് ചെയ്തതിന്റെ കൂടെ ആരവങ്ങളില്ലാതെ കടന്നുവന്ന് തിയ്യേറ്ററുകളിൽ വലിയ കരഘോഷം മുഴക്കി വിജയിച്ച സിനിമയാണ് ഭീമന്റെ വഴി. ഈ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ  നായിക വേഷം കൈകാര്യം ചെയ്ത താരമാണ് മേഘ തോമസ്.

മികച്ച അഭിനയം കൊണ്ട് തന്റെ ഇടം ഭദ്രമാക്കാൻ താരത്തിന് കഴിഞ്ഞു. ഇതിനുമുമ്പ് താരം ചില സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാളി പ്രേക്ഷകർ താരത്തെ തിരിച്ചറിഞ്ഞത്  ഭീമന്റെ വഴി എന്ന സിനിമയിലൂടെയാണ്. മികച്ച പ്രകടനമാണ് ഈ സിനിമയിൽ താരം കാഴ്ചവച്ചത് എന്നുള്ളത് കൊണ്ട് തന്നെ ഇപ്പോൾ പുറത്തിറങ്ങി തിയ്യേറ്ററുകളിലും ഒ ടി ടിയിലും വലിയ വിജയം നേടിയ ഹൃദയം എന്ന സിനിമയിലും താരത്തിന് ശ്രദ്ധേയമായ വേഷം ലഭിച്ചു.

ഒരു ഞായറാഴ്ച എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളി പ്രേക്ഷകർക്കിടയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇന്ദ്രജിത്ത് നായകനായി പുറത്തിറങ്ങിയ ആഹാ എന്ന സിനിമയിൽ താരം അഭിനയിച്ചു. ഭീമന്റെ വഴി എന്ന സിനിമയിൽ താരത്തിന്റെ വേഷത്തിന് വളരെ പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ സിനിമയിൽ ജസ്ലീൻ എന്ന വേഷത്തെ ആണ് താരം അവതരിപ്പിച്ചത്.

പ്രണവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലും താരം ചെയ്ത വേഷം മികച്ചതായിരുന്നു. പക്ഷേ ഭീമന്റെ വഴി എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക് ആയി. എന്തായാലും ഇപ്പോൾ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു. അത്രത്തോളം മികവുള്ള അഭിനയം താരം പങ്കുവെക്കുന്നത് കൊണ്ട് തന്നെയാണ് അത്.

സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം ഇത്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധകവൃന്ദം താരത്തിൽ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. മേഘ ത്രേസ്യാമ്മ തോമസ് എന്ന പേരിലാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്.

താരം അഭിനയിച്ച സിനിമയുടെ വിശേഷങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടന്നാണ് താരത്തിന്റെ ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങളും ആരാധകർ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നുണ്ട് എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗമായി കഴിഞ്ഞു.

Megha
Megha

Be the first to comment

Leave a Reply

Your email address will not be published.


*