സൽമാൻ ഖാന്റെയും സോനാക്ഷി സിൻഹയുടെയും വിവാഹം കഴിഞ്ഞോ?!!… രഹസ്യം പുറത്ത്….

ഇന്ത്യൻ സിനിമയിലെ എവർ ഗ്രീൻ നായകനാണ് സൽമാൻ ഖാൻ. 56 കാരനായ താരം ഇതുവരെയും വിവാഹം കഴിച്ചില്ല എന്നത് പ്രേക്ഷകർക്ക് അറിയാവുന്നതാണ്.  അതുകൊണ്ടുതന്ന താരത്തെ ഇഷ്ടപ്പെടുന്ന ഓരോരുത്തരും താരവിവാഹം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇറങ്ങിച്ചെന്ന് നടന വൈഭവം ആണ് താരം എന്ന് പറയാതിരിക്കാൻ കഴിയില്ല.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വിവാഹ വാർത്തയാണ് ചർച്ചയാകുന്നത്. ഒരുപാട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഉണ്ടായതുbകൊണ്ട് തന്നെ താരത്തെ കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും വലിയ തരംഗം ആരാധകർക്കിടയിൽ ഉണ്ടാകാറുണ്ട്. താരത്തിനെതിരെ വിവാഹം രഹസ്യമായി കഴിഞ്ഞു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വധുവിന്റെ പേരിന്റെ സ്ഥലത്ത് സോനാക്ഷി സിൻഹ എന്നാണ് പ്രചരിക്കുന്നത്.

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് സോനാക്ഷി സിൻഹ. ഒരുപാട് അഭിനയ പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരു മികച്ച ഗായിക കൂടിയാണ്. അരങ്ങേറ്റം തന്നെ ബോളിവുഡിലെ താര രാജാവ് സൽമാൻ ഖാനിനൊപ്പമായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം വൈഭവമാണ് താരം പ്രകടിപ്പിക്കുന്നത്

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം ഇപ്പോഴും ബോളിവുഡിൽ സജീവ സാന്നിധ്യമാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും താരം തിളങ്ങി നിന്നിട്ടുണ്ട് 2010 മുതൽ തന്നെ താരം അഭിനയത്തിൽ സജീവമാണ്. കോസ്റ്റും ഡിസൈനർ ആയി ജോലി ചെയ്തിരുന്ന താരം പിന്നീട് 2010 ൽ സൽമാൻ ഖാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ദബാംഗ് ലൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

താരം കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് അക്ഷയ് കുമാർ നായകനായി പുറത്തിറങ്ങിയ റൗടി രാത്തൊർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. രജനീകാന്ത് നായകനായി പുറത്തിറങ്ങിയ ലിംഗ എന്ന തമിഴ്   സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. സൺ ഓഫ് സർദാർ, ഇട്ടേഫാഖ്, ബുള്ളറ്റ് രാജ, ആക്ഷൻ ജാക്സൺ ആക്കിര തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്.

സൽമാൻ ഖാൻ ഉം സോനാക്ഷിയും രഹസ്യമായി വിവാഹം ചെയ്തു എന്നതിന്റെ കൂടെ സഞ്ചരിക്കുന്നത് മറ്റൊരു താര വിവാഹത്തിന്റെ മോർഫ് ചെയ്ത ഫോട്ടോകൾ ആണ്. തെന്നിന്ത്യൻ താരം ആര്യയുടേയും നടി സയേഷയുടേയും വിവാഹ ചിത്രത്തെയാണ് മോർഫ് ചെയ്ത് സൽമാൻ ഖാനെയും സോനാക്ഷി സിൻഹയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. വാർത്ത വ്യാജം ആണെങ്കിലും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഇത് പ്രചരിച്ചിരുന്നു. താരങ്ങളുടെ ജനപിന്തുണയാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

Sonakshi
Sonakshi
Sonakshi
Sonakshi

Be the first to comment

Leave a Reply

Your email address will not be published.


*