അതിജീവനത്തിന് പണം ആവശ്യമാണ്… അത് പോലുള്ള വേഷങ്ങൾ ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തി നീതു ചന്ദ്ര…

സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുകൾ കൊണ്ട് അറിയപ്പെടുന്ന താരമാണ് നീതു ചന്ദ്ര.  അഭിനേത്രി, നിർമാതാവ്, തിയേറ്റർ ആർട്ടിസ്റ്റ് തുടങ്ങി വിവി​ധ മേഖലകളിൽ തിളങ്ങാനും തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ വലിയ ഒരു ആരാധകവൃന്ദത്തെ സ്വന്തമാക്കാനും താരത്തിന് കഴിവുകൾക്ക് സാധിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാലോകത്ത് മാത്രമല്ല ഹോളിവുഡ് സിനിമകളിൽ പോലും താരത്തിന് ആരാധകരുണ്ട്.

2021ൽ ആണ് നിതുവിന്റെ ആദ്യ ഹോളിവുഡ് സിനിമയായ നെവർ ബാക്ക് ഡൗൺ: റിവോൾട്ട് പ്രദർശനത്തിനെത്തിയത്. ഇതര ഭാഷകളിലും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങാനും താരത്തിന് അഭിനയ വൈഭവം കൊണ്ട് താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷക മനസ്സുകളിൽ സ്ഥാനം ഉയരത്തിൽ തന്നെ ആയത്.

ചെറുപ്പം മുതൽ തന്നെ ആയോധനകലകളിൽ താരം പ്രാവീണ്യം നേടിയിട്ടുണ്ട്. താരം ഓരോ മാതാപിതാക്കളോടും തന്നെ കുട്ടികളെ ആയോധനകലകളിൽ പരിശീലനം നൽകാൻ വേണ്ടി ഉപദേശിക്കാറുണ്ട്. കാരണം ആയോധനകലകൾ ശരീരത്തിന് മാത്രമല്ല മനസിനും ശക്തിപകരും എന്നാണ് താരത്തിന്റെ വാക്കുകൾ. ഇതിനെ കൃത്യമായി മാതാപിതാക്കൾക്ക് താരം കാരണവും ബോധ്യപ്പെടുത്താറുണ്ട്.

ശരീരഭാഷ, സംസാരിക്കുന്ന രീതി, ആത്മവിശ്വാസം എന്നിവയെല്ലാം കൃത്യവും വ്യക്തതയുള്ളതുമായി മാറിയത് ആയോധനകലകളുടെ പരിശീലനം കൊണ്ടാണ് എന്നാണ് താരം പറയുന്നത്. ഇതിലൂടെ ലോകത്തിന് മുന്നിൽ തങ്ങളെ ത്തന്നെ അവതരിപ്പിക്കാൻ വളരെ ശക്തരായിരിക്കും എന്നും അതാണ് എന്റെ അമ്മ എനിക്ക് ചെയ്ത് തന്നത് എന്നുമാണ് താരം എപ്പോഴും പറയാറുള്ളത്. ഈ ലോകത്ത് ഒന്നും അസാധ്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല എന്നും താരം പറയുന്നു.

ആയോധന കലകളിൽ പരിശീലനം നേടിയത് ജീവിതത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് പറയുന്നതു പോലെ തന്നെ നാടകത്തിൽ അഭിനയിച്ചതും താരം പറയുന്നുണ്ട്. 17 വയസുള്ള പെൺകുട്ടി മുതൽ 85 വയസ് പ്രായമുള്ള വയോധിക വരെയായി അഭിനയിച്ചിട്ടുണ്ട് എന്നും അത് കൊണ്ട് തന്നെ എന്റെ ജീവിതത്തിൽ ഞാൻ വളരെ സന്തോഷവതിയാണ് എന്നും ആണ് താരം പറയുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ആരാധകരും ഫോളോവേഴ്സും ഉണ്ട്.

സിനിമയിലെ ഉയർച്ചകൾ തുടങ്ങുന്നതിനുമുമ്പ് ഐറ്റം ഡാൻസുകളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു പിന്നിലെ കാരണമാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക പശ്ചാത്തലത്തെ അരക്കിട്ടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐറ്റം ഡാൻസുകളിലേക്ക് താരം തിരിഞ്ഞത് എന്നും പത്താം ക്ലാസിനു ശേഷം തന്നെ മാതാപിതാക്കളിൽ നിന്ന് ഒരു രൂപ പോലും താരം വാങ്ങിയിട്ടില്ല എന്നും അത്തരത്തിൽ സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി പണം തനിക്ക് അത്യാവശ്യമായിരുന്നു എന്നുമാണ് താരം പറയുന്നത്.

എല്ലാവർക്കും നിലനിൽക്കാനും അതിജീവിക്കാനും സാമ്പത്തിക പശ്ചാത്തലം അനിവാര്യമാണ് എന്നാണ് താരത്തിന്റെ വാക്കുകൾ. അതിനു വേണ്ടിയാണ് ഐറ്റം ഡാൻസ് കളിക്കാൻ തയ്യാറായത് എന്ന് താരം തുറന്നു പറയുന്നുണ്ട്. സിനിമകളും ഉദ്ഘാടനങ്ങൾ പോലും ഇല്ലാത്ത ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് തനിക്ക് മാർക്കറ്റ് കുറവാണ് എന്ന് മനസ്സിലാക്കി ഐറ്റംഡാൻസിലേക്ക് താരം ചുവടു മാറിയത് എന്നും താരം വ്യക്തമാക്കുന്നുണ്ട്. എന്തായാലും താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ ഇപ്പോൾ വൈറലായിട്ടുണ്ട്.

Neetu
Neetu
Neetu
Neetu

Be the first to comment

Leave a Reply

Your email address will not be published.


*