ക്യൂട്ട്നെസ്സ് ഓവർലോഡഡ് 😍🥰 ശാന്തി പ്രിയയുടെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ….

ചില സിനിമകൾ വിജയങ്ങളാകുന്നതിനൊപ്പം അതിൽ അഭിനയിച്ച ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത അഭിനേതാക്കൾ പോലും വമ്പിച്ച ജനപ്രീതിയും പ്രേക്ഷക പിന്തുണയും നേടിയ താരങ്ങൾ ആയി മാറാറുണ്ട്. മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം 2 സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായത് ഇത്തരത്തിൽ ഒരു സിനിമ ആയതുകൊണ്ട് തന്നെയാണ്. സസ്പെൻസ് ത്രില്ലർ മൂവിയായ ദൃശ്യം ടൂവിന് വൻ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിച്ചത്.

ദൃശ്യം ടു വിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ എന്നും സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. മോഹൻലാലിനൊപ്പം തന്നെ ഭാര്യയായി അഭിനയിച്ച മീന, പോലീസ് വേഷത്തിലെത്തിയ മുരളീഗോപി മക്കളായ അൻസിബ എസ്തർ അനിൽ എന്നിവരുടെ അഭിനയം ശ്രദ്ധേയമായിരുന്നു. അങ്ങനെ തുടങ്ങി ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തവർ എല്ലാം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കുകയും ചെയ്തു.

ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ വക്കീലായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട നടിയാണ് ശാന്തി പ്രിയ. യഥാർത്ഥ ജീവിതത്തിലും വക്കീൽ ആണ് എന്നുള്ളതുകൊണ്ട് തന്നെ താരം സിനിമയിലെ അഭിനയത്തിന് നിറഞ്ഞ കയ്യടിയും പ്രശംസകളും പ്രേക്ഷകർ നൽകി. ഇതിനു മുമ്പ് ഗാനഗന്ധർവൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കൂടെ ഒരു വക്കീൽ വേഷം താരം ചെയ്തിരുന്നു എങ്കിലും ദൃശ്യത്തിലൂടെ ആണ് താരം ജനപ്രിയ അഭിനേത്രിയായി മാറിയത്. ദൃശ്യം ടൂ വിനു ശേഷം താരത്തെ മലയാളികൾ കൂടുതലും അറിയാൻ തുടങ്ങുകയും ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരമിപ്പോൾ സജീവമാണ്. പല ഫോട്ടോഷൂട്ടിലും താരം ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു. താരം പങ്കുവെച്ച ഫോട്ടോകളും വിഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് കാഴ്ചക്കാർ നൽകാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറലായിരിക്കുകയാണ്.

അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു. കറുപ്പിൽ അഴകായും ബോൾഡായും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത് വളരെ പെട്ടന്ന് ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Santhi
Santhi
Santhi
Santhi

Be the first to comment

Leave a Reply

Your email address will not be published.


*