അമ്മയെടുത്ത ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം നിരഞ്ജന അനൂപ്… ഫോട്ടോകൾ വൈറൽ…

മലയാള ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് നിരഞ്ജന അനൂപ്. അഭിനയിച്ച സിനിമകളിലോക്കെയും മികച്ച അഭിനയം കാഴ്ച വെക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങുകയും ചെയ്തു. ആദ്യ ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് താരം  അഭിനയിച്ചത്. ഈ സിനിമയിൽ ചെറിയ വേഷത്തിലൂടെയാണ് വലിയ ആരാധക വൃന്ദത്തെ താരം നേടിയത്.

2014 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ലോഹത്തിന് ശേഷം താരത്തിന് മികച്ച ഒരുപാട് വേഷങ്ങൾ ചെയ്യാൻ സാധിച്ചു. തുടക്കം മുതൽ ഇത് വരയും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ താരം ഓരോ വേഷങ്ങളെയും കൈകര്യം ചെയ്തു. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.

C/O സൈറ ബാനു ,പുത്തൻ പണം, ഇര, കല വിപ്ലവം പ്രണയം, ലളിതം സുന്ദരം ഗൂഢാലോചന, ബി.ടെക് എന്നീ ചിത്രങ്ങളിൽ താരം ചെയ്ത വേഷങ്ങൾ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ബി.ടെക് എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥൻ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ആയിരുന്നു. മികച്ച പ്രതികരണങ്ങളാണ് ബിടെക്കിലെ താരത്തിന്റെ അഭിനയത്തിന് ആരാധകർ നൽകിയത്.

അഭിനയ മേഖലയെക്കാൾ അപ്പുറം നൃത്തത്തിലും താരം തിളങ്ങി നിൽക്കുന്നുണ്ട്. ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ച താരം പ്രൊഫഷണൽ നർത്തകി കൂടിയാണ്. നൃത്തത്തിനു വഴങ്ങുന്ന രൂപത്തിൽ താരം തന്റെ ശരീര സൗന്ദര്യത്തെയും ആരോഗ്യത്തെയും മെയിൻന്റൈൻ ചെയ്യാറുണ്ട്. ശരീരത്തിന്റെ ഫിറ്റ്നസ് കീപ്പ് ചെയ്യുന്നതിൽ താരം ശ്രദ്ധിക്കുന്നത് കൊണ്ട് ഒരുപാട് പ്രശംസകൾ ആരാധകർ നൽകാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. സ്റ്റൈലിസ്റ്റ് ഡ്രെസ്സിലുള്ള ഫോട്ടോകളും ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും സാരിയുടുത്ത് ശാലീന സുന്ദരിയായും താരം ഇതിനു മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് ആരാധകർ എപ്പോഴും നൽകാറുള്ളത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ സിമ്പിൾ ആയ ഡ്രസ്സിൽ ആണ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അമ്മ എടുത്ത ഫോട്ടോകൾ എന്ന ക്യാപ്ഷനോടു കൂടിയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുള്ളത്. എന്തായാലും ഇപ്പോൾ ഫോട്ടോകൾ ആരാധകർ ഏറ്റെടുത് കഴിഞ്ഞു.

Niranjana
Niranjana
Niranjana
Niranjana

Be the first to comment

Leave a Reply

Your email address will not be published.


*