തിരുപതി യിൽ വെച്ച് കല്യാണം കഴിക്കാനാണ് ആഗ്രഹം : ജാൻവി കപൂർ…

നിലവിൽ ബോളിവുഡ് സിനിമയിൽ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് ജാൻവി കപൂർ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ ശ്രീദേവിയുടെയും ബോണി കപൂറിന്റെ യും മകളാണ് ജാൻവി കപൂർ. പക്ഷേ തന്റെ സ്വന്തമായ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ബോളിവുഡ് സിനിമയിൽ നിലയുറപ്പിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിൽ ഒരാളും കൂടിയാണ് താരം. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുക യാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

താരം ഈ അടുത്ത് പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. തന്റെ വിവാഹ ചടങ്ങിൽ എവിടെ വെച്ച് നടത്തണമെന്നുള്ള ആഗ്രഹം ആണ് താരം ഈയടുത്തു വെളിപ്പെടുത്തിയത്. തിരുപ്പതിയിൽ വെച്ചായിരിക്കണം തന്റെ കല്യാണം എന്ന ആഗ്രഹം ആണ് താരം പറഞ്ഞത്. താരം പറഞ്ഞത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

2018 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ചുരുങ്ങിയ കാലയളവിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ സാധിച്ചു. 2018 ൽ പുറത്തിറങ്ങിയ ദടക്ക് എന്ന സിനിമയിൽ പാർത്താവി സിംഗ് രാത്തൊർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് താരത്തിന് നോമിനേറ്റു ചെയ്യപ്പെട്ടു.

പക്ഷേ താരത്തിന് ഏറ്റവും മികച്ച പ്രകടനം ആയി കണക്കാക്കുന്നത് ഗുഞ്ചൻ സക്സേന കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയമാണ്. റൂഹി എന്ന സിനിമയിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരുപാട് അവസരങ്ങൾ താരത്തെ ഇപ്പോഴും തേടിയെത്തുകയാണ്.

Janhvi
Janhvi
Janhvi
Janhvi

Be the first to comment

Leave a Reply

Your email address will not be published.


*