

മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ബേസിൽ ജോസഫ്. കുഞ്ഞി രാമായണം, ഗോദ തുടങ്ങിയ സിനിമകൾ വമ്പിച്ച വിജയം നേടിയിരുന്നു. അതിനെ വെല്ലുന്ന തരത്തിലാണ് ഇപ്പോൾ മിന്നൽ മുരളി പുറത്തിറങ്ങിയത്. മികച്ച അഭിപ്രായങ്ങളോടെ ആണ് സിനിമ റിലീസ് ആയത്. തിയ്യേറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല എന്നത് കരഘോഷത്തിൽ ഒരു കുറവും വരുത്തിയില്ല.



ടോവിനോ തോമസിനെ നായകനാക്കി പുറത്തു വന്ന സൂപ്പർ ഹീറോ സിനിമയിൽ ചെറുതും വലുതുമായ കഥാത്രങ്ങളെ അവതരിപ്പിച്ചവർ എല്ലാം വളരെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും വളരെ പരിപൂർണ്ണമായും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലും ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് കൊണ്ട് തന്നെ വലിയ പ്രശസ്തി നേടുകയും ചെയ്തു. പലരുടെയും ചെറിയ ഡയലോഗുകൾ പോലും പ്രേക്ഷകർക്ക് പരിചിതമായി.



സിനിമയിൽ നായിക വേഷം ചെയ്ത ഫെമിന ജോർജ്, ഉഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷെല്ലി കിഷോർ, ഷിബു ആയി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച് ഗുരു സോമസുന്ദരം തുടങ്ങിയവരുടെയെല്ലാം അഭിനയമികവ് സിനിമയുടെ വിജയത്തിന്റെ ഘടകങ്ങളിൽ എടുത്തു പറയേണ്ടത് തന്നെയാണ്. സിനിമ വിജയകരമായതിൽ പിന്നെ ഇവരുടെയെല്ലാം അഭിനയം വൈഭവത്തെ ആവോളം സോഷ്യൽ മീഡിയ പുകഴ്ത്തിയിട്ടുണ്ട്.



ഒരുപാട് ഭാഷകളിൽ ഇതിനുമുമ്പും സൂപ്പർഹീറോ സിനിമകൾ പുറത്തുവന്നിട്ടുണ്ട്. പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ബേസിൽ ജോസഫ് എന്ന സംവിധായകൻ നായികമാരായി അഭിനയിക്കുന്നവർക്ക് പ്രാധാന്യം നൽകുന്ന തരത്തിലാണ് കഥയെ മുന്നോട്ടു കൊണ്ടുപോയത്. സാധാരണ സൂപ്പർഹീറോ സിനിമകളിൽ നായികക്ക് പ്രാധാന്യം ഉണ്ടാകാറില്ല. ഈയൊരു വ്യത്യസ്ത തന്നെ ഒട്ടേറെ പ്രശംസ ബേസിൽ ജോസഫിനും സിനിമയ്ക്കും നേടി കൊടുത്തു.



അതിനെല്ലാം അപ്പുറം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് ബേസിൽ ജോസഫിന്റെ ഒരു വീഡിയോ ആണ്. “വനിത ശിശുവികസന വകുപ്പിന്” വേണ്ടിയാണ് ഒരു വീഡിയോ താരം ചെയ്തിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തെ ഊന്നിപ്പറയുന്ന രൂപത്തിലാണ് താരത്തിന്റെ ഓരോ വാക്കുകളും പുറത്തു വരുന്നത്. സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാൻ ശക്തി ഉള്ളവരായിരിക്കണം എന്ന് ചുരുക്കം.



“മിന്നൽ മുരളിയിലെ ഉഷയെ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? ഓരോ കാലത്തും ഉഷയ്ക്ക് ഓരോ ആളുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു.ചേട്ടനെ, ചേട്ടന്റെ സുഹൃത്തിനെ, ഷിബുവിനെ.. ഉഷയ്ക്ക് സ്വന്തമായി വരുമാനം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഓരോതരെ ആശ്രയിക്കേണ്ടി വരുമായിരുന്നോ! ഭർത്താവ് ഇട്ടിട്ട് പോയാലും അന്തസ്സായി ജീവിക്കാമായിരുന്നില്ലേ. മകളുടെ ചികിത്സ നടത്തമായിരുന്നില്ലേ..”



“സ്ത്രീകൾക്ക് ഫ്രീഡം മാത്രമല്ല, ഫിനാൻഷ്യൽ ഫ്രീഡം കൂടിവേണം. അതുകൊണ്ട് ലേഡീസ്.. നിങ്ങൾ ബ്രൂസ്ലി ബിജിയെ പോലെ സ്വന്തം കാലില് ജീവിക്കാൻ പഠിക്കണം. സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂർണം സ്വാതന്ത്ര്യം നേടൂ.. ആരെയും ആശ്രയിക്കാതെ മിന്നി തിളങ്ങൂ.. ഫിനാൻഷ്യൽ ഫ്രീഡം നേടുന്നത് വരെ ഇനി വേണ്ട വിട്ടുവീഴ്ച..” ഇതാണ് വീഡിയോയിൽ ബേസിൽ ജോസഫ് പറയുന്നത്.



സ്ത്രീകൾ ഉഷമാരെ പോലെയാവരുതെന്നും ബ്രൂസ്ലി ബിജിയെ പോലെയുള്ളവർ ആവണമെന്നാണ് വീഡിയോയുടെ ചുരുക്കം. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. വളരെ മികച്ച അഭിപ്രായങ്ങളാണ് കാഴ്ചകൾ ഓരോരുത്തരും വീഡിയോക്ക് താഴെ രേഖപ്പെടുത്തുന്നത്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കാൻ വീഡിയോക്ക് സാധിച്ചു




Leave a Reply