കണ്ണിറുക്കൽ മാത്രമല്ല ഫോട്ടോഷൂട്ടിലും പൊളി നമ്മുടെ പ്രിയാ വാര്യർ 🥰🔥

സൗത്ത് ഇന്ത്യൻ സിനിമ അഭിനേത്രികളിൽ പ്രമുഖയാണ് പ്രിയ പ്രകാശ് വാര്യർ. 2019 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. മലയാളം, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയായ ഒരു അഡാർ ലവ്  എന്ന സിനിമയിൽ പ്രിയ വാര്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ക്യാമറക്ക് മുൻപിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

ഈ സിനിമയിലൂടെ താരം ദേശീയ തലത്തിൽ വരെ അറിയപ്പെട്ടു. സിനിമയിലെ കണ്ണിറുക്കൽ കൊണ്ട് ഇന്ത്യയിലൊട്ടാകെ  തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒരു സമയത്ത് ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട നടി എന്ന നിലയിൽ താരം  ശ്രദ്ധേയമായിരുന്നു. ഇതൊക്കെ കേവലം കണ്ണിറുക്കി കാണിച്ചു കൊണ്ടുള്ള ഒരൊറ്റ വീഡിയോ എഫക്ട് തന്നെയായിരുന്നു.

മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് 97 മില്ല്യൺ വ്യൂസ് ആണ് ലഭിച്ചത്. ദേശീയ ക്രഷ് എന്ന നിലയിലും താരം അറിയപ്പെട്ടതും ഈ സിനിമയിലൂടെയാണ്. താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ അവതരിപ്പിച്ചത് കൊണ്ടാണിത്.

നടി, മോഡൽ, പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. . ചെക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ താരം ബോളിവുഡിലും അരങ്ങേറുകയാണ്. വിഷ്ണുപ്രിയ എന്ന സിനിമയിലൂടെ താരം കന്നടയിലും തിളങ്ങാനൊരുങ്ങുകയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 7.2 മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം പങ്കെടുക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലാകുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. നാടൻ പെണ്ണിന്റെ രൂപത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരം സൃഷ്ടിച്ച വലിയ സജീവമായ ആരാധകവൃന്ദം കാരണത്താൽ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വൈറൽ ആകാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോകളും വളരെ മികച്ച അഭിപ്രായങ്ങളോടെ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്.

Priya
Priya
Priya
Priya
Priya

Be the first to comment

Leave a Reply

Your email address will not be published.


*