ബ്രാ ധരിക്കാതെ വീഡിയോ പോസ്റ്റ്‌ ചെയ്തു… മോശം കമന്റ് രേഖപ്പെടുത്തിയവർക്ക് മറുപടിയുമായി ഹേമാങ്കി കവി…

സിനിമ അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപാട് ആരാധകരെ നേടിയ പ്രശസ്തയായ താരമാണ് ഹേമാങ്കി കവി. മറാത്തി സിനിമയിൽ ആണ് താരം സജീവമായി അഭിനയിക്കുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ വർദ്ധിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

അഭിനേത്രി എന്ന നിലയിൽ സിനിമാ മേഖലയിൽ താരം സജീവമാണ്. എങ്കിലും മോഡലിംഗ് രംഗത്തും താരം സജീവമായി ആണ് നിലകൊള്ളുന്നത്. ഒരുപാട് വ്യത്യസ്ത തരം ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. കാരണം അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ താരത്തിന് നിരവധി ആരാധകരുണ്ട്.

ഇപ്പോൾ താരം പങ്കുവച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. എങ്ങനെ കൃത്യമായി വൃത്താകൃതിയിൽ ചപ്പാത്തി ഉണ്ടാക്കാം എന്ന ഒരു വീഡിയോ ആണ് താരം പങ്കുവെച്ചത് പക്ഷേ വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ ചപ്പാത്തിയും ആയി യാതൊരു ബന്ധവും ഇല്ലാത്തത് ആയിരുന്നു. എന്നതാണ് വസ്തുത വീഡിയോ എടുക്കുന്ന സമയത്ത് തനിക്ക് ഒരു ബ്രാ ഇട്ടു കൂടെ എന്നു തുടങ്ങിയ കമന്റുകൾ ആണ് വന്നുകൊണ്ടിരുന്നത്.

കമന്റുകൾ കണ്ടും കേട്ടും മിണ്ടാതിരിക്കുന്ന ശീലം താരത്തിന് ഇല്ലാത്തതുകൊണ്ട് തന്നെ കൃത്യമായ മറുപടിയും താരം പോസ്റ്റ് ചെയ്തു. സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ ഇത്രമേൽ കൈകടത്താൻ എന്താണ് കാരണം എന്ന് രൂപത്തിലാണ് താരം ഓരോ വാക്കുകളും ഉപയോഗിക്കുന്നത്. ഇഷ്ടമുള്ളവർ ബ്രാ ധരിക്കട്ടെ അല്ലാത്തവർ ധരിക്കാതെ ഇരിക്കട്ടെ മറ്റുള്ളവർ എന്തിനാണ് ഇത് ചിന്തിക്കുന്നത് എന്നും അത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമല്ലേ എന്നുമാണ് താരം ചോദിക്കുന്നത്.

പലരും സമൂഹത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വീട്ടിൽ പോലും സദാസമയവും ബ്രാ ധരിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. ബ്രാ ഊരി വച്ചാൽ ചിലർ ശ്വാസം നേരെ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അങ്ങനെ മറ്റുള്ളവർക്ക് വേണ്ടി എന്തിനാണ് കഷ്ടപ്പെടുന്നത് എന്നും ഞാനും സഹോദരിയും വീട്ടിൽ ബ്രാ ധരിക്കാറില്ല എന്നും വീട്ടിൽ അച്ഛനും സഹോദരനും ഉണ്ട് അവർ കാണുമ്പോൾ മുഖത്ത് ഭാവഭേദം ഒന്നും ഉണ്ടാകാറില്ല എന്നും താരം പറഞ്ഞു.

പുറത്തുള്ളവരെ കുറിച്ച് ചിന്തിക്കാതെ സ്വന്തം വീട്ടിലുള്ള അംഗങ്ങൾക്ക് മുന്നിലെങ്കിലും സ്വസ്ഥതയോടെ ഓരോ സ്ത്രീക്കും നിന്നുകൂടെ എന്നും താരം ചോദിക്കുന്നുണ്ട് പക്ഷേ താരത്തിന്റെ വീഡിയോക്ക് താഴെ മോശം കമന്റുകൾ എതിരഭിപ്രായങ്ങളും പുറത്തുവരുന്നത് സ്ത്രീകളുടെ പേരുള്ള അക്കൗണ്ടുകളിൽ നിന്നാണ് എന്നുള്ളത് വസ്തുത തന്നെയാണ് എന്തായാലും താരത്തിന്റെ മറുപടി വൈറലായി കഴിഞ്ഞു.

Hemangi
Hemangi

Be the first to comment

Leave a Reply

Your email address will not be published.


*