സിനിമയിൽ ബിക്കിനി ധരിക്കാത്തതിന് കാരണം വ്യക്തമാക്കി സോനം കപൂർ…. അഭിമുഖം വൈറൽ…

ഹിന്ദി സിനിമയിൽ സജീവമായ താരമാണ് സോനം കപൂർ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 മുതൽ താരം അഭിനയ രംഗത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച വേഷങ്ങളാണ്  താരം കൈകാര്യം ചെയ്തത്.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്ന് പിന്നീട് ബോളിവുഡിൽ തന്റെ കഴിവു കൊണ്ട് പിടിച്ചു നിന്ന സിനിമ താരമാണ് പ്രശസ്ത ഹിന്ദി സിനിമാ താരം അനിൽ കപൂരിന്റെ മകളാണ് താരം.  സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്നതാണ് എങ്കിലും സ്വന്തം അഭിനയ മികവു കൊണ്ടാണ് സിനിമാ മേഖലയിൽ സാരം പ്രശസ്തി ആർജ്ജിച്ചത്. മികച്ച പ്രേക്ഷകപ്രീതി ഇന്നും താരം നിലനിർത്തുന്നു.

2007 ൽ പുറത്തിറങ്ങിയ സവാരിയാ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് മികച്ച ഹിന്ദി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. നേതൃക്കാൻ എന്ന തമിഴ് സിനിമ ഏറെ ശ്രദ്ധ പിടിച്ചിരുന്നു. 2011 ൽ പുറത്തിറങ്ങിയ ബ്ലൈൻഡ് എന്ന കൊറിയൻ സിനിമയുടെ റീമേക്ക് ആണിത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടാൻ ഈ സിനിമയിലൂടെ താരത്തിന് കഴിഞ്ഞു.

മ്യൂസിക് വീഡിയോകളിലും താരം പങ്കെടുത്തിട്ടുണ്ട്.  2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായ ‘നീർജ’ യിലെ അഭിനയത്തിന് ദേശീയ അവാർഡ് താരത്തിനു ലഭിച്ചു. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ മറ്റു പല അവാർഡുകളും താരത്തിന്റെ അഭിനയജീവിതത്തിൽ ലഭിച്ചിട്ടുണ്ട്. താരം ഓരോ സിനിമകളിലും പ്രകടിപ്പിക്കുന്ന അഭിനയ വൈഭവ് ത്തിന്റെ അടയാളപ്പെടുത്തലുകൾ ആണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഓരോ അംഗീകാരങ്ങളും.

2012 മുതൽ 2016 വരെ ഫോബ്സ് ഇന്ത്യയുടെ മികച്ച 100 സെലിബ്രിറ്റികളിൽ താരത്തിന്റെ പേരും ഉൾപ്പെട്ടിരുന്നു. ആ സമയത്ത് താരം ബോളിവുഡിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. സിനിമയിൽ സജീവമായതു പോലെ തന്നെ താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

31.1 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ കൂടുതലും വൈറൽ ആകാറുണ്ട്. താരത്തിന്റെ ഫിറ്റ്നസ് ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിനെ ഒരു അഭിമുഖമാണ്.

താര ത്തിന്റെ വസ്ത്രധാരണ രീതികളെക്കുറിച്ചും ബിക്കിനി ധരിക്കുന്നതിനെ കുറിച്ചും ഒക്കെ ആണ് താരം അഭിമുഖത്തിൽ സംസാരിക്കുന്നത്. എന്റേത് മികച്ച ശരീരമല്ല. ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കാരണമാണ് എന്നെ കാണാന്‍ ഭംഗി തോന്നുന്നത്. ഞാന്‍ എന്റെ വസ്ത്രങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കുന്നത്. ആ വസ്ത്രങ്ങളാണ് ഞാന്‍ മെലിഞ്ഞതായി കാണപ്പെടാനുള്ള കാരണവും എന്നാണ് താരം പറയുന്നത്.

ഞാന്‍ നന്നായി വര്‍ക്ക് ഔട്ട് ചെയ്യുകയും ഡയറ്റ് പാലിക്കുകയും ചെയ്യാറുണ്ട്. പക്ഷെ എന്റെ ശരീരം ഇങ്ങനെയാണ്. അതുകൊണ്ട് എനിക്ക് ചേരുന്ന ചില കളറും സ്റ്റൈലുമൊക്കെയുണ്ട്. ഞാന്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് എന്നും താരം പറഞ്ഞു. സിനിമയിൽ ബിക്കിനി ധരിക്കാത്തതിന് കാരണവും താരം പറയുന്നുണ്ട്. ഞാന്‍ ഓണ്‍ സ്‌ക്രീനില്‍ ഒരിക്കലും ബിക്കിനി ധരിക്കില്ല. കാരണം എനിക്ക് അതിനുള്ളത്ര ആത്മവിശ്വാസമില്ല. ബിക്കിനിയിൽ എന്നെ കാണാൻ ഭംഗി ഇല്ല എന്ന് അറിയാം എന്നും താരം പറയുകയുണ്ടായി.

Sonam
Sonam
Sonam
Sonam
Sonam

Be the first to comment

Leave a Reply

Your email address will not be published.


*