

ഈ അടുത്ത് കേരളക്കരയിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് അഞ്ച് വ്യത്യസ്ത ഭാഷകളിൽ ആയി പുറത്തിറങ്ങിയ ബേസിൽ ജോസഫ് ടോവിനോ തോമസ് കൂട്ടുകെട്ടിൽ പിറന്ന മിന്നൽ മുരളി. സംവിധായകനെന്ന നിലയിൽ ബേസിൽ ജോസഫ് പുറത്തിറക്കിയ കുഞ്ഞി രാമായണം, ഗോദ എന്ന സിനിമയ്ക്ക് ശേഷം മിന്നൽ മുരളിയും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടി.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയാണ് മിന്നൽ മുരളി. മിന്നൽ മുരളി വളരെ മികച്ച സിനിമ ആയതു സിനിമയിലെ ഓരോ കഥാപാത്രങ്ങളും വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത് കൊണ്ടു തന്നെയാണ്. നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട ടോവിനോയോടൊപ്പം മറ്റു ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത വരും അഭിനയിച്ചു. സിനിമയിൽ പ്രത്യക്ഷപ്പെട്ട ഒട്ടുമിക്ക എല്ലാ കലാകാരന്മാരും വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഇമോഷണൽ ആയി തന്നിൽ ഏൽപ്പിച്ച കഥാപാത്രം മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച ഷെല്ലി കിഷോറിനെ എടുത്തു പറയേണ്ടതാണ്. ഉഷ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ ഷെല്ലി കിഷോർ ന്ന് സാധിച്ചു. മിനി സ്ക്രീനിലൂടെ മലയാളി മനസ്സുകളെ കീഴടക്കി പിന്നീട് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഷെല്ലി കിഷോർ.



മിനിസ്ക്രീനിലെ മിന്നും താരമാണ് ഷെല്ലി . ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കുങ്കുമപ്പൂവിലെ ശാലിനി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളികൾക്ക് ഇടയിൽ ജനപ്രിയ അഭിനേത്രിയായി മാറുന്നത്. പരസ്പരം, എന്റെ മാതാവ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സീരിയലുകളാണ്. മലയാള സിനിമയ്ക്ക് പുറമേ തമിഴ് ഹിന്ദി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.



മിനിസ്ക്രീനിലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് വരെ താരത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ മിന്നൽ മുരളി എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം ഇപ്പോൾ ഒരുപാട് സീരിയലുകളിലേക്ക് താരത്തിന് ക്ഷണം വരുന്നുണ്ട് എന്നും ഇപ്പോൾ സീരിയലുകൾ അഭിനയിക്കുന്നില്ല എന്നുമാണ് താരം പറയുന്നത്. വളരെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.



ദുഃഖപുത്രിമാർ അല്ലാത്ത എന്റെ കഥാപാത്രങ്ങളൊന്നും പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല എന്നാണ് താരത്തിന്റെ അഭിപ്രായം. ദുഃഖപുത്രിമാരായ നായകന്മാരെ ആണ് എല്ലാ വീട്ടമ്മമാരും 6 മണി മുതൽ 10 മണി വരെ കണ്ടു കൊണ്ടിരിക്കുന്നത് എന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇത് പറയുന്നതിനോടൊപ്പം താരം സീരിയൽ ഇപ്പോൾ ചെയ്യുന്നില്ല എന്ന് പറയുമ്പോൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം ആഗ്രഹിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്.




Leave a Reply