“സിനിമ നാടികളൊക്കെ പോക്കാണ് അവരുടെ കല്യാണം ഒന്നും നടക്കില്ല” ഇക്കാലത്തും ഇങ്ങനെ ചിന്തിക്കുന്നവർ ഉണ്ടോ… ” അത്ഭുതപ്പെട്ട് യുവ അഭിനേത്രി…

ഹിന്ദി തെലുങ്ക് ഭാഷകളിലെ സിനിമ അഭിനേത്രികളിൽ പ്രശസ്തയാണ് കൃതി സനോൻ. ബിടെക് ബിരുദധാരിയായ താരം മോഡൽ രംഗതാണ് ആദ്യം പ്രശോഭിച്ചത്. പിന്നീടാണ് താരം സിനിമയിൽ പ്രവേശിക്കുന്നത്. 2014 മുതൽ സിനിമാലോകത്ത് താരം സജീവമായത്. 2014 തെലുങ്കിൽ പുറത്തിറങ്ങിയ നിനക്കൊണ്ടിനെ’ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.

ഹീറോപന്തിയാണ് താരത്തിന്റെ ആദ്യ ഹിന്ദി സിനിമ. അതിനു ശേഷമുള്ള സിനിമകൾ ഓരോന്നും മികച്ചതായിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത് മികച്ച അഭിനയ വൈഭവം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന്റെ അഭിനയ മികവിന് സാധിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

വിജയകരമായ ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും സിനിമകൾക്ക് പുറമെ ഇപ്പോഴും താരം മ്യൂസിക് വീഡിയോകളിലും അഭിനയിക്കാറുണ്ട്. അർജിത് സിംഗിന്റെ ‘ചൽ വഹാൻ ജാതി ഹേയ്ൻ’ & ‘പാസ്സ് ആവോ’ എന്നെ മ്യൂസിക് വീഡിയോകൾ പ്രശസ്തമാണ്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും അവതരിപ്പിച്ച കഥാപാത്രങ്ങളെ അന്വർത്ഥമാക്കാനും താരത്തിന് കഴിഞ്ഞു.

ഇതിനെല്ലാം അപ്പുറം ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. കടന്നു പോകുന്ന മേഖലകളിൽ ഓരോന്നും വിജയം നേടാൻ താരത്തിന് കഴിഞ്ഞു. ഓരോ ഇടങ്ങളിലും ഒട്ടനവധി ആരാധകരെയും താരം സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലും താരത്തിന്റെ പേരുണ്ട്.

37.6 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാൻ ഉള്ള കാരണം അതാണ്. താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുക്കുന്നതു പോലെ തന്നെ താരത്തിന് വാക്കുകളും ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്.

കല്യാണത്തെക്കുറിച്ച് സമൂഹത്തിലുള്ള നിലപാടുകളെക്കുറിച്ച് വളരെ രസകരമായും പരിഹസിക്കുന്ന രൂപത്തിലും ആണ് താരം സംസാരിക്കുന്നത്. കാലമെത്ര പുരോഗമിച്ചു എങ്കിലും പഴയ നിലപാടുകൾ കൊണ്ട് ഇപ്പോഴും നടക്കുന്നവരുണ്ട് എന്ന താരം പറയുന്നുണ്ട്. നടികൾക്കു മോഡലുകൾക്കും കല്യാണം വളരെ അപൂർവ്വമായി മാത്രമേ നടക്കൂ എന്ന് പലരും താരത്തോട് പറഞ്ഞു എന്നും താരം പറയുന്നു.

മോഡലിംഗ് രംഗത്തേക്ക്, അഭിനയരംഗത്തേക്ക് ചുവടുവച്ചവർക്ക് കല്യാണം നടക്കില്ല എന്ന് സുഹൃത്തുക്കൾ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ഈ കാലഘട്ടത്തിലും ഇങ്ങനെ ചിന്തിക്കുന്നവരുണ്ട് എന്നറിഞ്ഞപ്പോൾ എനിക്ക് അദ്ഭുതമാണ് തോന്നിയത് എന്നാണ് താരം പറയുന്നത്. എന്തായാലും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ഏറ്റെടുക്കുന്നത് പോലെ തന്നെ താരത്തിന്റെ വാക്കുകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Kriti
Kriti
Kriti
Kriti
Kriti

Be the first to comment

Leave a Reply

Your email address will not be published.


*