“അയ്യോ ഞാനിതെങ്ങനെ സഹിക്കും” നെഞ്ചിൽ കൈ വെച്ച് ഗായത്രി സുരേഷ്… വൈറലായി അഭിമുഖം…

നടിയായും മോഡലായും തിളങ്ങി  നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ മികച്ച അഭിനയം കാരണം സിനിമകളിലേക്ക് താരത്തിന് ക്ഷണം ലഭിച്ചു.

മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമ ലോകത്തെക്ക് കടന്നു വരുന്നത്. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചു.

തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷക മനസ്സിൽ നില നിർത്താനും താരത്തിന് കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.  താരം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയതിന്റെ കാരണവും ഇത് തന്നെ. നിറഞ്ഞ കയ്യടിയോടെയാണ് ഓരോ വേഷവും ആരാധകർ സ്വീകരിച്ചത്.

ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഓരോ വേഷവും ആത്മാർത്ഥതയോടെ താരം കൈകാര്യം ചെയ്യുന്നു. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. അതുകൊണ്ടു തന്നെ അഭിനയ ലോകത്തേക്ക് കടന്നു വന്നപ്പോൾ വലിയ ആരാധകവൃന്ദത്തെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചു.

പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം ഒട്ടനവധി പ്രാവശ്യം തരംഗം സൃഷ്ടിച്ചു. ഹൃദയം റിലീസായതിൽ പിന്നെ വീണ്ടും ഇത്തരത്തിലുള്ള വാർത്തകൾ മാത്രം വീണ്ടും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

പ്രണവ് മറ്റൊരാളെ വിവാഹം ചെയ്താൽ താരത്തിന്റെ റിയാക്ഷൻ എന്തായിരിക്കും എന്ന ചോദ്യത്തിന് വൈകാരികമായാണ് താരം മറുപടി നൽകിയത്. “അയ്യോ ഞാനിതെങ്ങനെ സഹിക്കും”  എന്ന് നെഞ്ചിൽ കൈ വെച്ചു കൊണ്ടാണ് താരം പറഞ്ഞത്. എന്നാൽ അഭിമുഖത്തിന്റെ തുടക്കത്തിൽ ങ്ങങ്ങൾ തമ്മിൽ വലിയ പരിചയമൊന്നും ഇല്ല എന്നും എന്നാൽ ഒരുപാട് തവണ യൂണിവേഴ്സ് തനിക്ക് സിഗ്നൽ നൽകി എന്നും താരം പറയുന്നുണ്ട്.

ആരെ വിവാഹം ചെയ്യണമെന്ന് ആലോചിക്കുമ്പോൾ മുന്നിൽ പോകുന്ന ബസിന്റെ പേര് പ്രണവ് എന്നായത് താരം പറയുന്നുണ്ട്. സുഹൃക്കളോടൊപ്പം താജ് ഹോട്ടലിൽ പോയപ്പോൾ അവിടെ പ്രണവിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു എന്നതും യൂണിവേഴ്സ് സിഗ്നൽ ആയാണ് താരം പറയുന്നത്. എന്തായാലും വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ തരത്തിന്റെ വാക്കുകൾ തരംഗം സൃഷ്ടിച്ചത്.

Gayathri
Gayathri
Gayathri
Gayathri
Gayathri

Be the first to comment

Leave a Reply

Your email address will not be published.


*