കങ്കണയുടെ പ്രവചനം പിഴച്ചു; ബോക്‌സ് ഓഫീസില്‍ വിജയക്കൊടി നാട്ടി ആലിയ…

ബോളിവുഡ് സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് കങ്കണ റണാവത്. അഭിനയം  പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം  തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.  തുടക്കം മുതൽ ഇപ്പോഴും മികച്ച അഭിനയം അനുഭവം ആണ് താരം ഓരോ സിനിമകളിലൂടെയും പ്രേക്ഷകർക്ക് സമർപ്പിക്കുന്നത്. അതേപോലെ തന്നെ ഒരുപാട് വിമർശകരും താരത്തിനുണ്ട്.

താരത്തിന്റെ നിലപാടും രാഷ്ട്രീയ സമീപനവുമാണ് ഒരുപാട് വിമർശനങ്ങളും താരത്തിനെതിരെ ഉണ്ടാവാനുള്ള കാരണം. താരം നടത്തിയ പല പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ രാഷ്ട്രീയനിലപാട് ആണ്  താരത്തെ പലരും വെറുക്കാനുള്ള പ്രധാന കാരണം. എന്തായാലും  വിവാദപരമായ പ്രസ്താവനകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ താരം എപ്പോഴും സജീവമാണ്

കഴിഞ്ഞ ദിവസം ആലിയഭട്ട് പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ ഗംഗുഭായി കത്തിയവാഡി സിനിമയെ കുറിച്ച് കങ്കണ റണാവത് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച് വിമർശനങ്ങൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. 200 കോടി ചാരം ആകാൻ പോകുന്നു എന്നും ആലിയഭട്ട് അഭിനയിക്കാൻ അറിയില്ല അവൾക്ക് സൗന്ദര്യം മാത്രമാണുള്ളത് എന്ന തരത്തിൽ കഠിനമായ ഭാഷാ പ്രയോഗങ്ങളിലൂടെ ആണ് കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചത്.

 സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ആലിയ ഭട്ട്. വളരെ മികച്ച അഭിനയം അനുഭവം ഓരോ സിനിമയിലും പ്രകടിപ്പിക്കുന്ന താര ത്തിന്റെ ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ഓരോ സിനിമകളിലൂടെയും ആരാധകർക്ക് ലഭിക്കാറുണ്ട് അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയമാണ് താരത്തെ സിനിമകൾക്കും താരത്തിന് വേഷങ്ങൾക്കും നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകർ നൽകാറുള്ളത്.

ഗംഗുഭായി കത്തിയവാഡി എന്ന സിനിമ റിലീസായപ്പോൾ മനസ്സിലാകുന്നത് കങ്കണയുടെ പ്രവചനം പിഴച്ചു എന്നും സിനിമ  കോടികൾ ബോക്സോഫീസിൽ നേടുന്നു എന്നുമാണ്. 10.50 കോടിയും രണ്ടാം ദിനത്തിൽ പ്രകടനം മെച്ചപ്പെടുത്തി 13.32 കോടിയും ആണ് ചിത്രം തേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. 50% പ്രവേശനം മാത്രമാണ് തീയേറ്ററുകളിൽ നൽകുന്നത് എന്നുകൂടി ആലോചിക്കുമ്പോഴാണ് നേടിയ വിജയത്തിന്റെ മാറ്റു കൂടുന്നത്.

മികച്ച അഭിപ്രായങ്ങളാണ് സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തവർക്ക് എല്ലാം പ്രേക്ഷകർ സമ്മാനിക്കുന്നത്. അത്രത്തോളം വൈഭവത്തോടെ യാണ് സിനിമയിലെ ഓരോ അഭിനേതാവും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ തന്റെ ഇടം ഭദ്രമാക്കാൻ ശ്രമിച്ചത്. വളരെ മികച്ച പ്രതികരണം തിയറ്ററുകളിൽ നിന്നും ലഭിക്കുന്നു. എന്തായാലും കങ്കണയുടെ നേരത്തെ പ്രവചനം പിഴച്ചു എന്നത് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ആഘോഷിക്കുകയാണ്.

Alia
Alia
Alia
Alia

Be the first to comment

Leave a Reply

Your email address will not be published.


*