ഒരു തേപ്പ് കിട്ടിയത് കൊണ്ട് ജീവിതം അവസാനിക്കുന്നില്ലല്ലോ.? നാളെ മറ്റെന്തോ നല്ലത് സംഭവിക്കാൻ ഉണ്ടെന്ന് ചിന്തിച്ചു മുന്നോട്ടു പോവുക : ഫെമിനാ ജോർജ്ജ്…

ബേസിൽ ജോസഫ്  ടോവിനോ തോമസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി  വൻവിജയമായ  സൂപ്പർ ഹിറ്റ് മലയാളം സൂപ്പർ ഹീറോ അഡ്വഞ്ചർ സിനിമയാണ് മിന്നൽ മുരളി. വൻ കരഘോഷത്തോടെയാണ് തീയേറ്ററുകളിൽ ഇത് പുറത്തിറങ്ങിയത്. ഈ സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന പുതിയ നായികയാണ് ഫെമിന ജോർജ്.

ടോവിനോ തോമസ്, അജു വർഗീസ്, ഹരിശ്രീ അശോകൻ, ഗുരു സോമസുന്ദരം,  തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച  ഈ സിനിമ തമിഴ് തെലുങ്ക് ഹിന്ദി കന്നട ഉൾപ്പെടെ അഞ്ചു ഭാഷകളിൽ ആണ് പുറത്തിറങ്ങിയത്. സിനിമ വിജയകരമായതോടെ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചവരെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത് ഫെമിന ജോർജ് ആയിരുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. ബ്രൂസിലി ബിജി എന്ന കഥാപാത്രത്തിലൂടെ മിന്നൽ മുരളിയിൽ നായികവേഷം കൈകാര്യം ചെയ്യാനും  തന്റെ ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് പ്രേക്ഷകരെ നേടാനും കയ്യടി വാങ്ങാനും താരത്തിന് സാധിക്കുകയുണ്ടായി. ആദ്യ സിനിമ തന്നെ വലിയ വിജയമായത് താരത്തിന്റെ കരിയറിന് മികവായി.

ബ്രൂസിലി ബിജി എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. അത്രത്തോളം പരിപൂർണ്ണമായി ആണ് താരം ആ കഥാപാത്രത്തിന് ജീവൻ കൊടുക്കുകയും പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തത്.  അതുകൊണ്ട് തന്നെയാണ് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ഈ ഒരൊറ്റ സിനിമയിലൂടെ മാത്രം ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മിന്നൽ മുരളിയിലെ താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്വഭാവമാണ് തനിക്ക് റിയൽ ലൈഫിലും എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

മിന്നൽ മുരളിയിൽ ബിജി കരഞ്ഞു കൊണ്ടിരിക്കുമ്പോൾ അനീഷ് കല്യാണം വിളിക്കുന്നതാണ് ആദ്യം സിനിമയിൽ എടുത്ത ഷോട്ട് എന്നാണ് താരം പറയുന്നത്. അതിനു ശേഷമാണ് ആ കിക്ക്. പക്ഷേ സിനിമയിൽ ആ സീൻ ഇല്ലായിരുന്നു. ഇപ്പോൾ തോന്നുന്നു ആ കരച്ചിൽ സീൻ ഇല്ലാതിരുന്ന നന്നായെന്ന് എന്നാണ് താരം പറയുന്നത്. അതുകൊണ്ട് തന്നെ ബിജിയുടെ എൻട്രി ഇത്തിരി പവർഫുൾ ആയല്ലോ എന്നും താരം പറയുന്നുണ്ട്.

തേപ്പിന്റെ കാര്യത്തിലും ബിജിയുടെ ആറ്റിട്യൂട് തന്നെയായിരുന്നു എനിക്കും എന്നും താരം പറയുന്നുണ്ട്. തേപ്പ് കിട്ടിയത് കൊണ്ട് ജീവിതം അവസാനിക്കുന്നില്ലല്ലോ. നാളെ മറ്റെന്തോ നല്ലത് സംഭവിക്കാൻ ഉണ്ടെന്ന് ചിന്തിച്ചു മുന്നോട്ടു പോവുക. അടിച്ചു പൊളിച്ചു ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത് എന്നാണ് തേപ്പിന്റെ വിഷയത്തിൽ താരത്തിന്റെ നിലപാട്. എന്തായാലും വളരെ പെട്ടന്ന് തന്നെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Femina
Femina

Be the first to comment

Leave a Reply

Your email address will not be published.


*