കൂടെ കിടന്നാൽ ആ വേഷം ഉറപ്പാണ്… സിനിമയിലെ ദുരവസ്ഥ… സംവിധായകന്റെ പേര് വെളിപ്പെടുത്തി ശ്രുതി രജനികാന്ത്….

മലയാള ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധേയമായ അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. നിലവിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സൂപ്പർഹിറ്റ് സീരിയൽ പരമ്പരയാണ് ചക്കപ്പഴം.

ചക്കപ്പഴം ഇതിനകം നൂറിൽ കൂടുതൽ എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ഓരോ അഭിനേതാവും പ്രകടിപ്പിക്കുന്ന അഭിനയ മികവു കൊണ്ടാണ് പ്രേക്ഷകർ പരമ്പരയെ ഇത്ര പെട്ടെന്ന് ഏറ്റെടുത്തത്. ചക്കപ്പഴത്തിലെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് പൈങ്കിളി. നർമ്മം കലർന്ന രൂപത്തിൽ വളരെ പെട്ടെന്നാണ് മലയാളി പ്രേക്ഷകർക്കിടയിൽ താരം പ്രശസ്തി ആർജ്ജിച്ചത്.

കുട്ടിത്തം മാറാത്ത എന്നാൽ ഒരു കുട്ടിയുടെ അമ്മയായ കഥാപാത്രമാണ് പൈങ്കിളി എന്ന കഥാപാത്രം. വളരെ രസകരമായാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്യുന്നത്. ചക്കപ്പഴത്തിലൂടെ സിനിമ അഭിനയ മേഖലയിലേക്ക് വന്ന താരമല്ല ശ്രുതി. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയം മേഖലയിൽ താരം സജീവമാണ്. രണ്ടായിരത്തി ഒന്നിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി താരം അഭിനയിച്ചിട്ടുണ്ട്.

അതിനപ്പുറം സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന മാനസപുത്രി, സ്ത്രീഹൃദയം, കൊൽക്കത്ത ഹോസ്പിറ്റൽ, എട്ട് സുന്ദരികളും ഞാനും എന്നീ പരമ്പരകളിലും ബാലതാരമായി താരം അഭിനയിച്ചു. ചിലപ്പോൾ പെൺകുട്ടി, മധുചന്ദ്രലേഖ, സദാനന്ദന്റെ സമയം എന്നീ സിനിമകളിൽ താരം ഡബ്ബിങ് ആർട്ടിസ്റ്റായും വർക്ക് ചെയ്തിട്ടുണ്ട്. അഭിനയ വൈഭവത്തിൽ അപ്പുറം ഇപ്പോൾ സംവിധായകൻ മികവിലും താരം അറിയപ്പെടുന്നു.

നാല് ഷോർട്ട് ഫിലിമുകൾ താരം സംവിധാനം ചെയ്തു. ദി ലാസ്റ്റ് മിനിറ്റ്, തെളി, വാരിയെല്ല്, പക എന്നീ ഷോർട്ട് ഫിലിമുകൾ ആണ് താരം സംവിധാനം ചെയ്തത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരം സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകൾ ക്ക് പ്രേക്ഷകർ നൽകിയിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും എല്ലാം പ്രേക്ഷകർക്കു വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം സിനിമാ മേഖലയിൽ നിന്ന് തനിക്കുണ്ടായ ഒരു ദുരവസ്ഥയാണ് തുറന്നു പറഞ്ഞിരിക്കുന്നത്. 19 വയസ്സുള്ളപ്പോഴാണ് ആദ്യമായി സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. തമിഴ് സിനിമയിലേക്ക് അവസരം ലഭിക്കുകയും പൂജയും ഫോട്ടോഷൂട്ടും കഴിഞ്ഞതിനു ശേഷം സംവിധായകന്റെ ഒരു ഫോൺകോൾ ഉണ്ടായി എന്നാണ് താരം പറയുന്നത്. ഫോൺ വിളിച്ചത് കൂടെ കിടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു എന്നും താരം തുറന്നു പറയുന്നുണ്ട്.

മറ്റു അഭിനേത്രികളിൽ നിന്ന് വ്യത്യസ്തമായി സംവിധായകന്റെ പേരും സംഭവവും കൃത്യമായും വ്യക്തമായും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ഇത് തുറന്നു പറയുന്നത് സഹ നടിമാർക്കും സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് എന്നും താരം അഭിമുഖത്തിൽ പറയുന്നു. പാഷനു വേണ്ടി ഒരു വിട്ടുവീഴ്ചക്കും തയ്യാറാകരുത് എന്നാണ് അവർക്കെല്ലാം താരത്തിന് നൽകാനുള്ള വലിയ ഉപദേശം. വളരെ പെട്ടെന്നാണ് താരത്തിന്റെ അഭിമുഖം വൈറലായത്.

Shruthi
Shruthi

Be the first to comment

Leave a Reply

Your email address will not be published.


*