അഭിനയ ലോകത്ത് 12 വർഷങ്ങൾ..😍 താരരാണി പദവിയിലേക്ക് കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിച്ച് പ്രിയതാരം സമന്ത 😍🔥

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സമന്ത. മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട് മലയാളത്തിൽ താരത്തിന് ഒറ്റ സിനിമ പോലും ഇറങ്ങിയിട്ടില്ല എങ്കിലും മലയാളികൾക്കിടയിലും താരം ഒരു വലിയ സെലിബ്രേറ്റി  തന്നെയാണ്. മറ്റു ഭാഷകളിൽ ഇറങ്ങുന്ന സിനിമകൾ മലയാളികൾക്കിടയിൽ ഉണ്ടാക്കുന്ന സ്വാധീനം ആണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ മാത്രം അഭിനയമികവ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും കാണിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെയാണ് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ടും കാലം കൊണ്ടും വലിയ ആരാധക വൃന്ദത്തെയും ഒരുപാട് ഫോളോവേഴ്സിനെയും താരത്തിന് നേടാൻ സാധിച്ചത്.

തെലുങ്കിലും തമിഴിലും ആണ് താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുള്ളത് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നാല് ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട്  അവാർഡുകളാണ് താരത്തിന് തന്റെ കരിയറിൽ ലഭിച്ചിട്ടുള്ളത്. താരം പ്രകടിപ്പിക്കുന്ന അഭിനയം മികവിനുള്ള അടയാളപ്പെടുത്തലുകൾ തന്നെയാണ് ഓരോ അംഗീകാരങ്ങളും.

വളരെ പ്രേക്ഷക പിന്തുണ നേടുന്ന തരത്തിലുള്ള അഭിനയമാണ് താരം കാഴ്ചവെച്ചത്. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത് അത്രത്തോളം ആത്മാർത്ഥതയോടെ ആയതു കൊണ്ട് തന്നെയാണ് തുടക്കം മുതൽ തന്നെ താരം പ്രേക്ഷക പ്രീതിയിൽ മുന്നിലെത്തിയത്. താരത്തിന് ഏതുവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് സംവിധായകരുടെ എല്ലാം അഭിപ്രായം. സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എന്നും ഉണ്ട്.

ഈയടുത്ത് റിലീസ് ആവുകയും വളരെ വിജയകരമായി മുന്നോട്ടു പോവുകയും ചെയ്ത ബഹുഭാഷാ ചിത്രമായ പുഷ്പ ദ റൈസർ എന്ന സിനിമയിലെ ഐറ്റം ഡാൻസിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. പുഷ്പ പുറത്തിറങ്ങിയതോടെ താരത്തിന്റെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. വളരെ ഒരുപാട് പേരാണ് താരത്തിന്റെ ഡാൻസ് ഏറ്റെടുത്തത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. എന്തായാലും താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്. ഇപ്പോൾ താരത്തിനെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാവുകയാണ്. താൻ അഭിനയം ആരംഭിച്ച പന്ത്രണ്ട് വർഷം തികഞ്ഞിരിക്കുന്നു എന്ന സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്.

“I woke up this morning to realize that I’ve completed 12 years in the Film Industry. It’s been 12 years of memories that revolve around Lights, Camera, action and incomparable moments. I am filled with gratitude for having had this blessed journey and the best, most loyal fans in the world! Here’s hoping my love story with Cinema never ends and abounds from strength to strength.” എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

“ലൈറ്റ്… ക്യാമറ… ആക്ഷൻ’ എന്നിവ കൾക്കിടയിൽ ഉള്ള ജീവിതവും അതുപോലെ ഒരുപാട് സമാനതകളില്ലാത്ത നിമിഷങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള 12 വർഷം ആണ് കഴിഞ്ഞു പോയത് എന്നും 12 വർഷത്തെ അനുഗ്രഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച വിശ്വസ്തരായ ആരാധകരെയും നേടിയതിന് ഞാൻ നന്ദിയുള്ളവളാണ് എന്നും സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്നും ശക്തിയിൽ നിന്ന് ശക്തിയിലേക്ക് പെരുകുമെന്നും പ്രതീക്ഷിക്കുന്നു എന്നും ആണ് താരം കുറിച്ചതിന്റെ ചുരുക്കം.

Samantha
Samantha
Samantha
Samantha
Samantha

Be the first to comment

Leave a Reply

Your email address will not be published.


*