നിത്യ മേനോനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ച സന്തോഷ് വർക്കി… വിവാഹഅഭ്യർത്ഥന നടത്തിയപ്പോൾ കിട്ടിയ ഉത്തരം….

മോഹൻലാൽ ചിത്രം ആറാട്ട് റിലീസ് ആയതിനു ശേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ കോളിളക്കം സൃഷ്ടിച്ച പേരായിരുന്നു സന്തോഷ് വർക്കി. ആറാട്ട് സിനിമയ്ക്ക് റിവ്യൂ എഴുതി ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ സന്തോഷ് തരംഗമായത്. ചെറുപ്പം മുതൽ തന്നെ മോഹൻലാൽ ഫാൻ ആണ് താരം. ഒരുപാട് ട്രോളുകളിലൂടെ സന്തോഷ് പ്രേക്ഷകർക്ക് സുപരിചിതനാവാൻ വളരെ ചുരുങ്ങിയ ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ.

വെറുമൊരു മോഹൻലാൽ ഫാൻ ബോയ് എന്ന് മാത്രം സന്തോഷിനെ വിശേഷിപ്പിച്ചാൽ പോരാ. മറ്റൊരുപാട് വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള വ്യക്തിയാണ് സന്തോഷ്. എൻജിനീയർ ആയ ഇദ്ദേഹം ഐഐടിയിൽ വരെ പി എച്ച് ഡി ചെയ്യാനുള്ള യോഗ്യത നേടിയിട്ടുള്ള ആളാണ്. ജെ ആർ എഫ്, നെറ്റ്, ഗേറ്റ് തുടങ്ങിയ എല്ലാ ദേശീയ തലത്തിലുള്ള പരീക്ഷകളും ഇദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ എറണാകുളത്ത് പിഎച്ച്ഡി ചെയ്യുകയാണ് സന്തോഷ് വർക്കി. ഇതിനെല്ലാം അപ്പുറം പ്രശസ്തനായ ഒരു എഴുത്തുകാരൻ കൂടിയാണ് സന്തോഷ്. രണ്ട് പുസ്തകങ്ങളാണ് ഇതിനോടകം അദ്ദേഹം എഴുതിയത്. ഒന്ന് ഒരുപാട് കാലമായി മനസ്സിൽ ആരാധിക്കുന്ന മോഹൻലാലിനെ കുറിച്ചാണ്. ഫിലോസഫിയിലാണ് കൂടുതലും അദ്ദേഹത്തിന് താൽപര്യം. അതിനിടയിൽ സിനിമ റിവ്യൂ കൾക്കും സമയം കണ്ടെത്താറുണ്ട്.

എന്തായാലും ഇപ്പോൾ സന്തോഷ് പറഞ്ഞിരിക്കുന്ന മറ്റൊരു വർത്തമാനമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ചലച്ചിത്ര അഭിനേത്രിയായ നിത്യാമേനോനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും അതിനുവേണ്ടി നിത്യാമേനോനോട് നേരിട്ടും അവരുടെ മാതാപിതാക്കളോടും സംസാരിച്ചിരുന്നു എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സന്തോഷ് വർക്കി.

വിവാഹം കഴിക്കാൻ താല്പര്യമുള്ള വിഷയം കോളാമ്പി എന്ന ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നിത്യാ മേനോനോട് നേരിട്ട് സംസാരിച്ചിരുന്നു എന്നും അന്ന് ഇതിനു വേണ്ടി നേരം കളയേണ്ട എന്നാണ് നിത്യ മറുപടി പറഞ്ഞത് എന്നും സന്തോഷ് പറയുന്നുണ്ട് ഇപ്പോഴും നിത്യാമേനോനെ ഇഷ്ടമാണ് എന്നും പക്ഷേ അതിനേക്കാൾ മോഹൻലാലിനെയാണ് ഇപ്പോൾ ഇഷ്ടം എന്നും സന്തോഷ് കൂട്ടിച്ചേർക്കുന്നു.

പണ്ട് നിത്യ മേനോൻ സിനിമകൾ ഓരോ സിനിമയും പത്ത് പ്രാവശ്യമെങ്കിലും താൻ കണ്ടിരുന്നു എന്നും കല്യാണം കഴിക്കാൻ പറ്റില്ലെങ്കിൽ ഒരു ഫ്രണ്ട് ആയിട്ടോ ഫാൻ ആയിട്ടോ ഒരു ഫോൺ കോൺടാക്ട് ആയിട്ട് എങ്കിലും കാണണമെന്ന് പോലും താൻ നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നും സന്തോഷ് പറയുന്നുണ്ട്. നിത്യ മേനോന്റെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചപ്പോൾ അതൊന്നും പറ്റില്ല എന്നായിരുന്നു അവർ നൽകിയ മറുപടി എന്നും സന്തോഷ് പറഞ്ഞു.

Nithyamenen
Nithyamenen
Nithyamenen
Nithyamenen
Nithyamenen

Be the first to comment

Leave a Reply

Your email address will not be published.


*