ഡേറ്റിംഗ് ആരംഭിച്ചതിന് ശേഷം ഒരു മിനിറ്റ് പോലും ബോറടിച്ചിട്ടില്ല… ഞങ്ങളെ മണിക്കൂറുകളോളം ഒരു മുറിയിൽ പൂട്ടിയിട്ട് ആയാലും കുഴപ്പമൊന്നുമില്ല.. ശ്രുതിഹാസന്റെ കാമുകന്റെ വാക്കുകൾ വൈറൽ…

തെന്നിന്ത്യയിലെ മുൻ നിര നടിമാരിലൊരാളാണ് ഇന്ന് ശ്രുതി ഹാസൻ. സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിമാരിൽ ഒരാളാണ് താരം. 2000 ൽ കമൽഹാസൻ സംവിധാനം ചെയ്ത ഹെയ് റാം എന്ന സിനിമയിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമാ മേഖലയിലേക്ക് കടന്നു വന്ന വളരെ പെട്ടെന്ന് തന്നെ മുൻനിര നായിക നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുന്നു.

ഉലക നായകൻ ആയ കമൽ ഹാസന്റെ മകളാണ് താരം എന്ന നിലയിൽ അഭിനയത്രി ആവുന്നതിനു മുൻപേ താരത്തെ ലോകത്തിന് അറിയാം. താരപുത്രി എന്ന നിലയിൽ സിനിമയിലേക്ക് വന്നതാണ് എങ്കിലും താരത്തിന് സ്വന്തം അഭിനയ വൈഭവം കൊണ്ടും ഉള്ള അഭിനയ പ്രകടനങ്ങൾ കൊണ്ടും തന്നെയാണ് മേഖലയിൽ താരത്തിന് സ്ഥിരമായി നിൽക്കാൻ സാധിച്ചത്. അതുകൊണ്ടുതന്നെ ആദ്യം മുതൽ ഇന്നോളം പ്രേക്ഷക പ്രീതിയും സപ്പോർട്ടും താരത്തിന് നിലനിർത്താനും കഴിയുന്നു.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.2009 ൽ ലക്ക് എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. പിന്നീട് ചെയ്ത വേഷങ്ങൾ എല്ലാം മികച്ചതായിരുന്നു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ അഭിനേത്രിയാണ് താരം.

താരം ചെറുതും വലുതുമായ വേഷങ്ങളിളിലൂടെ സിനിമ അഭിനയ മേഖലയിൽ സജീവ സാന്നിധ്യം ആവുകയും അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 15.9 മില്യൺ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാളാണ് താരം.

സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കു വയ്ക്കാൻ താരം ശ്രദ്ധിക്കുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് ഗ്രൂപ്പിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും അപ്‌ലോഡ് ചെയ്യാറുള്ളത്. ഒരുപാട് ഗ്ലാമർ ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ കാമുകന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പ്രണയത്തെക്കുറിച്ച് ഇരുവരും ഒന്നും പുറത്തു പറയാതിരുന്ന ഒരു സമയമുണ്ടായിരുന്നു. പക്ഷേ താരത്തിന്റെ മുപ്പത്തിയഞ്ചാം ജന്മദിനത്തിന് ശേഷമാണ് ഇരുവരും ശക്തമായ ഒരു ബന്ധം തങ്ങൾക്കിടയിൽ ഉണ്ട് എന്ന് പ്രേക്ഷകരോട് തുറന്നു പറയുന്നത്. ഡുഡില്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹന്‍സാരികയുമായി താര പുത്രിക്ക് ഒരുപാട് വർഷത്തെ സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു. ഇപ്പോൾ അവർ തമ്മിൽ ശക്തമായ പ്രണയത്തിലാണ് എന്ന് ഇരുവരും പ്രേക്ഷകരോട് തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ പ്രണയത്തെ കുറിച്ച് കാമുകന്റെ വാക്കുകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഞങ്ങളുടെ ബന്ധം ഒരു ക്രിയേറ്റിവിറ്റി പോലെയുള്ള ബോന്‍ഡിങ് ആണെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല ഒരാള്‍ മറ്റൊരാള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യാറുണ്ട് എന്നും ഡേറ്റിംഗ് ആരംഭിച്ചതിന് ശേഷം ഇരുവര്‍ക്കും ഒരു മിനിറ്റ് പോലും ബോറടിച്ചിട്ടില്ല എന്നും കാരണം അവരുടെ എല്ലാ സംസാരവും സര്‍ഗ്ഗാത്മകതയെ കുറിച്ചും ഒരുമിച്ച് ഓരോന്ന് സൃഷ്ടിക്കുന്നതിനെ കുറിച്ചുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തന്നെയും ശ്രുതിയെയും മണിക്കൂറുകളോളം ഒരു മുറിയില്‍ പൂട്ടിയിട്ടാലും കുഴപ്പമൊന്നുമില്ല. കാരണം രണ്ടാളും പരസ്പരം പ്രകോപിപ്പിക്കുകയില്ല. മറിച്ച് പ്രണയം കൂടുതല്‍ പൂവണിയുകയായിരിക്കും സംഭവിക്കുക എന്നും താരപുത്രിയുടെ കാമുകൻ കൂട്ടിചേര്‍ത്തു. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വാക്കുകളും അഭിമുഖങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത് പോലെ തന്നെ താര പുത്രിയുടെ കാമുകന്റെ വാക്കുകളും വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.

Shruti
Shruti
Shruti
Shruti

Be the first to comment

Leave a Reply

Your email address will not be published.


*