ഈ മുപ്പത്താറുകാരിയിൽ നിന്ന് പതിനേഴുകാരിയിലേക്ക് മീരാ ജാസ്മിന്റെ മാറ്റം അമ്പരപ്പിക്കുന്നത് 🔥🥰

മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു മീരാജാസ്മിൻ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് താരം തുടർച്ചയായി ഒരു പാട് വിജയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ താരത്തിനു ലഭിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിനാണ് 2004 ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് താരത്തെ തേടിയെത്തിയത്. പൃഥ്വിരാജ് ജയസൂര്യ കുഞ്ചാക്കോ ബോബൻ ഭാവന തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ സ്വപ്നക്കൂട് എന്ന സിനിമയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

മലയാള സിനിമയിൽ സജീവമായ താരം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ റൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. അമ്മായി ബാഗുണ്ടിയാണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും, ഫിലിം ഫെയർ അവാർഡും തമിഴ്നാട് സർക്കാരിന്റെ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.

ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും നല്ല അഭിനേത്രി എന്ന അംഗീകാരം നേടിയിരുന്ന താരമാണ് മീര ജാസ്മിൻ. 2000 കാലഘട്ടത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു മീരാജാസ്മിൻ. ദിലീപ് നായകനായി പുറത്തിറങ്ങിയ ഗ്രാമഫോൺ എന്ന സിനിമയിൽ മികച്ച വേഷം ചെയ്തു കൊണ്ട് താരം മലയാള സിനിമയിൽ തിളങ്ങി. ഇപ്പോൾ താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

2013 വരെ സിനിമയിൽ സജീവമായ താരം 2014 ൽ വിവാഹ ശേഷമാണ് സിനിമയിൽ നിന്ന് താത്കാലികമായി ഇടവേള എടുത്തത്. 2018 ൽ പൂമരം എന്ന സിനിമയിൽ മീരാ ജാസ്മിൻ എന്ന ലേബലിൽ തന്നെ താരം അഭിനയിച്ചിരുന്നു.  ഇതാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ട സിനിമ. ഇപ്പോൾ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. തിരിച്ചു വരുന്നു എന്ന വാർത്ത വലിയ ആഹ്ലാദത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ 2022 ൽ പുറത്തിറങ്ങാൻ പോകുന്ന മകൾ എന്ന മലയാള സിനിമയിലൂടെയാണ് താരം വീണ്ടും അഭിനയ ലോകത്തേക്ക്  കടന്നു വരുന്നത്. സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തെ താരം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമല്ലായിരുന്നു. ഇപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് താരം തുടങ്ങിയത്. താരം അപ്ലോഡ് ചെയ്ത പുതിയ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് ഗ്ലാമർ ഫോട്ടോകളാണ്. മുപ്പത്താറ് വയസ്സായെന്ന് കണ്ടാൽ പറയില്ല എന്നും പതിനെട്ടിന്റെ ചുറുക്കും മിനുക്കവുമുണ്ടെന്നാണ് ആരാധകർ ഫോട്ടോകൾ കണ്ട് പറയുന്നത്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറലായത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ആരാധകർ നൽകുന്നത്.

Meera
Meera
Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*