കാസ്റ്റിംഗ് കൗച്ചിൽ പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തില്ല… ആ അവസരം വേണ്ടെന്ന് വെക്കാൻ സ്ത്രീക്ക് ചോയ്സുണ്ട്… നിലപാട് വ്യക്തമാക്കി നടി ഇന്ദ്രജ..

മലയാളികളുടെ ഇഷ്ട താരമാണ് ഇന്ദ്രജ. 1993 മുതൽ 2007 വരെ താരം സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ സജീവമായിരുന്ന കാലയളവിൽ താരത്തിന് സാധിക്കുകയും ചെയ്തു. വിവാഹ ശേഷം താരം സിനിമയിൽ നിന്ന് താത്കാലികമായി ഇടവേളയെടുത്ത് മാറി നിൽക്കുകയായിരുന്നു.

നടനും ബിസിനസുകാരനുമായ മുഹമ്മദ് അബ്സറിനെയാണ് താരം 2007 ൽ വിവാഹം കഴിച്ചത്. പിന്നീട് 2014 വരെ താരം സിനിമയിൽ നിന്ന് വിട്ടു നിന്നു. തെലുങ്ക്, മലയാളം കന്നട എന്നീ ഭാഷകളിൽ സജീവമായി താരം അഭിനയിച്ചിരുന്നു. പിന്നീട് 2014 ലാണ് അഭിനയ ലോകത്തേക്ക് താരം തിരിച്ചു വരുന്നത്. പക്ഷേ താരം തെലുങ്ക് സിനിമകളിൽ ആണ് കൂടുതലായും പ്രത്യക്ഷപ്പെടുന്നത്.

1993 ൽ സൂപ്പർസ്റ്റാർ രജനീകാന്ത് & റോജ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഉഴപ്പലി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. തൊട്ടടുത്ത വർഷം ഹലോ ബ്രദർ എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറി. മലയാളത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും മലയാളി പ്രേക്ഷകർക്ക് താരം സമ്മാനിച്ചിട്ടുണ്ട്.

മമ്മൂട്ടി, മുരളി, രതീഷ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ദി ഗോഡ് മാൻ എന്ന  സിനിമയിലാണ് താരം മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. F. I. R, ഉസ്താദ്, വാർ & ലവ്, മയിലാട്ടം, ബെൻ ജോൺസൺ, ലോക നാഥൻ I. A. S, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഹലോ ബ്രദർ എന്ന തെലുങ്ക് സിനിമക്ക് ശേഷം തെലുങ്കിൽ തുടർച്ചയായി ഒരു പാട് വിജയ ചിത്രങ്ങളിൽ താരം പങ്കാളിയായി.

ഈ അടുത്ത് 12c എന്ന മലയാള സിനിമയിൽ ആശ പൈ എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു. താരത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ആഘോഷം ആക്കിയിരിക്കുകയാണ് താരത്തിന്റെ മലയാളി ആരാധകർ. കൂടാതെ മിനിസ്ക്രീനിലെ ജെബി ജംഗ്ഷനിലും, കോമഡി സൂപ്പർ നൈറ്റ് ലും താരം പ്രത്യക്ഷപ്പെട്ടതും ആരാധകർക്ക് ആരവമായിരുന്നു. മലയാളികൾക്കിടയിൽ താരത്തിന്റെ ആരാധകർ ഒരുപാടുണ്ട്.

സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്. ഇപ്പോൾ കാസ്റ്റിംഗ് കൗച്ച് നെ കുറിച്ച് സ്വന്തം നിലപാട് വ്യക്തമാക്കുന്ന താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്. കാസ്റ്റിംഗ് കൗച് നെക്കുറിച്ച് ഇത്തരത്തിൽ ഒരു തുറന്ന നിലപാട് മുമ്പ് ഒരാളും പറഞ്ഞു കേട്ടിട്ടില്ല.

കാസ്റ്റിംഗ് കൗച്ച് എന്ന വിഷയത്തിൽ പുരുഷനെ മാത്രം ഞാൻ കുറ്റപ്പെടുത്തില്ല എന്നും സ്ത്രീക്ക് അവിടെ ചോയ്സ് ഉണ്ട് എന്നും ആണ് താരം പറയുന്നത്. സ്ത്രീയും പുരുഷനും ഒരുപോലെ ജോലി ചെയ്യുന്ന സ്ഥലമാണ് സിനിമ എന്നും കാസ്റ്റിംഗ് കൗച്ച് ഉള്ള ഒരു അവസരം ആണെങ്കിൽ അത് വേണ്ടെന്നു വെക്കാനുള്ള തീരുമാനം സ്ത്രീക്ക് എടുക്കാവുന്നതാണ് എന്നും ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് എന്നും താരം വ്യക്തമാക്കി.

സന്ദർഭങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഒരുപോലെ ആയിരിക്കാം പക്ഷേ നാം എടുക്കുന്ന തീരുമാനത്തിന് അനുസരിച്ചായിരിക്കും കാര്യങ്ങളുടെ പോക്ക് എന്നും കാസ്റ്റിംഗ് കൗച്ചിന് വഴങ്ങി കൊടുക്കുക എന്ന ചോയിസിന് അപ്പുറം മറ്റൊരു ചോയ്സ് ഉണ്ടായിരിക്കും അത് തിരഞ്ഞെടുക്കുക എന്നതിലാണ് നാം നമ്മുടെ ശബ്ദം കാണിക്കേണ്ടത് എന്നാണ് താരത്തിന്റെ അഭിപ്രായം. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും കയ്യടിക്കുകയും ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*