

ഹിജാബ് നിരോധനത്തെ തുടർന്ന് ചർച്ചകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ ഒരു വാർത്ത പുറത്ത് വന്നിരിക്കുന്നത്. പ്രശസ്ത സോഷ്യൽ മീഡിയ സെലിബ്രേറ്റിയും മുൻ ബിഗ്ബോസ് മത്സരാർത്ഥിയും നടിയും ആയിരുന്ന മെഹ്ജബി സിദ്ദീഖി താൻ ഹിജാബ് ധരിക്കാൻ പോകുന്നു എന്നും ഫാഷൻ ജീവിതം അവസാനിപ്പിക്കുന്നു എന്നും വെളിപ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.

സൽമാൻ ഖാൻ ആതിഥേയനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 11-ാം സീസണിലെ മത്സരാർത്ഥിയായിരുന്നു മെഹ്ജബി സിദ്ദീഖി. ബിഗ് ബോസ് മത്സരത്തിലൂടെ ഒരുപാട് ആരാധകരെ നേടിയ താരം പങ്കുവെച്ച ഫോട്ടോകളും വീഡിയോകളും എല്ലാം ഇതിനു മുൻപ് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ പുതിയ പ്രഖ്യാപനവും ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് പ്രചരിച്ചത്.

ഞാനും ഇനിമുതൽ ഹിജാബ് ധരിക്കും എന്നും ഒരു വർഷമായി അഭിനയം ഉപേക്ഷിച്ച ബോളിവുഡ് മുൻ താരം സന ഖാന്റെ പാത താൻ പിന്തുടരുകയാണ് എന്നുമാണ് നടിയും ബിഗ് ബോസ് മത്സാർത്ഥിയുമായ മെഹ്ജബി സിദ്ദീഖി പറയുന്നത്. ഇങ്ങനെ ഒരു തീരുമാനം ജീവിതത്തിൽ എടുക്കാനുള്ള പ്രധാന കാരണവും പ്രചോദനവും സനാഖാൻ ആണ് എന്നും ഒരു വർഷത്തോളമായി അവരെ പിന്തുടരുകയാണ് എന്നും താരം വ്യക്തമാക്കുന്നുണ്ട്.



യഥാർത്ഥ ജീവിതം മറന്ന് നശ്വരമായ ജീവിതത്തിലായിരുന്നു ഞാനെന്ന് ഇപ്പോഴാണ് തനിക്ക് തിരിച്ചറിവുണ്ടാകുന്നത് എന്നും ഒരു രണ്ട് വർഷത്തോളമായി ഞാൻ ഏറെ വിഷമത്തിലൂടെ ആണ് കടന്നു പോകുന്നത് എന്നും സമാധാനം കിട്ടാൻ എന്ത് വേണം എന്ത് ചെയ്യണം എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും താരം പറയുന്നുണ്ട്. ഒരാൾ പാപം ചെയ്താൽ പാപത്തിന്റെ അപമാനം ചെറിയ സമയത്തിനുള്ളിൽ അവസാനിക്കും. എന്നാൽ മോശം പ്രവൃത്തികൾ വിധി വരെ അവശേഷിക്കുന്നു എന്നും താരം എഴുതിയ കുറിപ്പിൽ ഉണ്ട്.



ഒരു മനുഷ്യന് ഈ ലോകത്ത് നിർവഹിക്കാനുള്ള ഏറ്റവും വലിയ കടമ അവന്റെ ദൈവത്തെ അനുസരിക്കുകയാണ് എന്നും അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ച് മനുഷ്യന് വിശ്രമം ലഭിക്കില്ല എന്നും താരം കുറിപ്പിൽ പറയുന്നുണ്ട്. മനുഷ്യരെ എത്ര ആനന്ദിപ്പിക്കാൻ ശ്രമിച്ചാലും എത്ര സമയം കൊടുത്താലും ആളുകൾ നിങ്ങളെ ഒരിക്കലും അഭിനന്ദിക്കില്ല. അല്ലാഹുവിനെ പ്രീതിപ്പെടുത്താൻ സമയം ചെലവഴിക്കുന്നതാണ് നല്ലത്. അത് നിങ്ങളെയും എന്നെയും മികച്ചതാക്കുന്നു എന്നും എഴുതിയ താരത്തിന്റെ ദൈവത്തോടുള്ള മനോഭാവത്തിൽ വന്ന മാറ്റം ആണ് മനസ്സിലാകുന്നത്.



ഒരു വർഷമായി ഞാൻ സനഖാനെ പിന്തുടരുന്നുണ്ട്. അവരുടെ വാക്കുകൾ ഇഷ്ടമാണ്. അവരുടെ വീഡിയോ കാണുന്നത് എന്നിലെ മതത്തെ ഉണർത്തി എന്നാണ് താരം സനാഖാനെ കുറിച്ച് പറയുന്നത്. അവരാണ് പ്രചോദനം എന്നും താരം പറഞ്ഞിട്ടുണ്ട്. അല്ലാഹുവോട് പശ്ചാത്തപിച്ച് മടങ്ങിയതിലൂടെ എനിക്ക് ലഭിച്ച സന്തോഷം വാക്കുകളിൽ വിവരിക്കാനാവില്ല. അല്ലാഹുവിനെ ആരാധിച്ചതിലൂടെയാണ് എനിക്ക് ആഹ്ലാദം ലഭിച്ചത് എന്നും താരം പറയുന്നുണ്ട്. രണ്ട് വർഷത്തോളമായി അന്വേഷിച്ചിരുന്ന സമാധാനം ലഭിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്.



ഫാഷൻ ലോകവും എന്റെർടൈൻമെന്റ് ലോകവും വിടുകയാണ് എന്നും എല്ലായ്പ്പോഴും ഹിജാബ് ധരിക്കാൻ തീരുമാനിച്ചു എന്നും താരം പറഞ്ഞതിന്റെ കൂടെ എന്റെ പാപങ്ങൾ ദൈവം പൊറുക്കട്ടെ. നേർമാർഗത്തിലൂടെ സഞ്ചരിക്കാനുള്ള ശക്തി നൽകട്ടെ എന്ന് താരം പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന താരത്തിന്റെ ആരാധകർക്കിടയിൽ താരത്തിന്റെ പുതിയ പ്രഖ്യാപനം വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.


Leave a Reply