മുഖചിത്രം ടീസർ ലോഞ്ചിൽ തിളങ്ങി നടി അയേഷ ഖാൻ… ഫോട്ടോകൾ വൈറൽ…

സൗത്ത് ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് അയേഷ ഖാൻ. തെലുങ്ക് സിനിമകളിലാണ് താരം കൂടുതലായും അഭിനയിച്ചിട്ടുള്ളത്. അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്. ഓരോ കഥാപാത്രത്തെയും വളരെ മികവിലും തന്മയത്വത്തിലും ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന് ചുരുങ്ങിയ കാലയളവിൽ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ സാധിച്ചത്.

ഭുവൻ ജോഷിയുടെ മുഹബ്ബത്ത് എന്ന മ്യൂസിക് ആൽബത്തിലും താരത്തിന് താരത്തിന്റെ ഇടം ഭദ്രമാക്കാൻ മാത്രം മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് അഭിനയ മികവിനോട് കൂടെ ചേർത്തു പറയേണ്ട താരത്തിന്റെ വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധക വലയത്തിലേക്ക് വളരെ പെട്ടെന്നാണ് ആകർഷിക്കപ്പെടുന്നത്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം പങ്കുവെച്ചിട്ടുണ്ട്. ഓരോ ഫോട്ടോഷൂട്ടുകളിലൂടെയും ഒട്ടനവധി മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അത്രത്തോളം ആരാധക ബന്ധങ്ങൾ സമൂഹ മാധ്യമങ്ങളിൽ താരത്തിനുണ്ട് എന്ന് തന്നെയാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്.

കടന്നു ചെല്ലുന്ന മേഖലകളിൽ ഓരോന്നും വിജയം നേടാനും ഓരോ മേഖലയിലും തിളങ്ങി നിൽക്കാനും താരത്തിന് സാധിക്കുന്നുണ്ട്. അഭിനയ മികവിനോട്‌ കിടപിടിക്കുന്ന വളരെ മികവുറ്റ സൗന്ദര്യവും ശാരീരിക ആരോഗ്യവും ഫിറ്റ്നസും താരം ഉറപ്പാക്കുന്നത് കൊണ്ട് തന്നെ ഒരുപാട് കാലത്തിന് അപ്പുറവും ഇതേ ആരാധക ബന്ധങ്ങളെ താരത്തിന് നിലനിർത്താൻ സാധിക്കും എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി ഇടപഴകുന്ന താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ഇടയ്ക്കിടയ്ക്ക് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ഫോളോവേഴ്സ് താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന ഫോട്ടോകളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായത്.

തെലുങ്കിൽ പുറത്തിറങ്ങാനിരിക്കുന്ന മുഖചിത്രം എന്ന സിനിമയുടെ ടീസർ ലോഞ്ചിങ്ങിനിടയിൽ പകർത്തിയ ഫോട്ടോകളാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. വികാസ് വസിസ്ത, പ്രിയ വദ്‌ലമണി, ചൈതന്യ റാവു എന്നിവരാണ് താരത്തോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ പ്രേമികൾക്ക് ഒരു നവ്യാനുഭവം പകരുന്ന സിനിമ തന്നെയായിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്തായാലും താരത്തിന്റെ ഫോട്ടോകളും ടീസറും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Ayesha
Ayesha
Ayesha
Ayesha

Be the first to comment

Leave a Reply

Your email address will not be published.


*