ഏത് കളറുള്ള കാമുകനെ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ആരാധകരുടെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി മാളവിക മോഹനൻ….

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനയത്രി ആണ് മാളവിക മോഹനൻ. മലയാള സിനിമയിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത് എങ്കിലും ഇപ്പോൾ താരം തിളങ്ങി നിൽക്കുന്നത് ഇതരഭാഷകളിൽ ആണ്. ചെയ്തു വെച്ച ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ കാലത്തിനു ശേഷമുള്ള പ്രേക്ഷകരെ പോലും തന്റെ ആരാധക വലയത്തിലേക്ക് വലിച്ചടുപ്പിക്കാൻ തരത്തിലുള്ള മികവു താരം പ്രകടിപ്പിച്ചിട്ടുണ്ട്.

ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ മലയാളം സൂപ്പർഹിറ്റ് സിനിമയായ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമായ എന്ന രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇത് തുടർന്നു വരുന്ന വർഷങ്ങളിൽ ഇതര ഭാഷകളിൽ കൂടി അവസരങ്ങൾ ലഭിക്കാനും കാരണമായി.

ഓരോ വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനും ഓരോ കഥാപാത്രത്തെയും വളരെ പെട്ടെന്ന് ഇണങ്ങാനും ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാനും താരത്തിന് സാധിച്ചത് എടുത്തു പറയേണ്ട മേന്മ തന്നെയാണ്. മാസ്റ്റർ പേട്ട തുടങ്ങിയ സിനിമകളിലെ അഭിനയം എല്ലാം എടുത്തു പറയാൻ തക്ക മികവ് ഉയർത്തുകയും ചെയ്തു. പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരം സാന്നിധ്യമായി നിലനിൽക്കാൻ തരത്തിൽ പരിപൂർണ്ണമായി ഓരോ വേഷത്തെയും കൈകാര്യം ചെയ്യാനും താരത്തിനു കഴിയുന്നുണ്ട്.

സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എപ്പോഴും നിലനിൽക്കുന്നതിന് വേറെ കാരണങ്ങൾ വേണ്ടല്ലോ. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും ആബാലവൃദ്ധം സിനിമാ പ്രേമികളെയും താരത്തിന്റെ ആരാധക വലയത്തിൽ പിടിച്ചു നിർത്തുകയാണ്. അത്രത്തോളം ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടുകൾ താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

താരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കൊറിയോഗ്രാഫർ ആയ യു മോഹനന്റെ മകളാണ് താരം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്നതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് ആരാധകരുണ്ടായി.

എന്തായാലും താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോ കണ്ട് അത്ഭുതപ്പെടുന്നവരാണ് ആരാധകർ. ഇപ്പോൾ താരം ആരാധകരുടെ ഒരു പ്രസക്തമായ ചോദ്യത്തിന് കൈയടി നേടിയ മികച്ച ഒരു ഉത്തരം പറഞ്ഞിരിക്കുകയാണ്. വളരെ പെട്ടെന്നാണ് ഈ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

നിങ്ങൾ എങ്ങനെയുള്ള ഒരു കാമുകനെ ആണ് ആഗ്രഹിക്കുന്നത്? – കറുപ്പ്, വെളുപ്പ്, ഇരുനിറം? ഇതിൽ താരം നൽകിയ മറുപടി ആണ് ശ്രദ്ധിക്കപ്പെടുന്നത്. റേസിസ്റ്റ് അല്ലാത്ത ഒരാളെ – എന്നായിരുന്നു താരം നൽകിയ മറുപടി. ശരീരത്തിന്റെ സൗന്ദര്യത്തിലും നിറത്തിളും അല്ല സ്വഭാവഗുണങ്ങളിലും മനുഷ്യത്വത്തിലും ആണ് കാര്യം എന്നാണ് താരം സൂചിപ്പിക്കുന്നത് എന്നത് വ്യക്തമാണ്. വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ താരത്തിന് വാക്കുകൾ വൈറലായി.

Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*