

ഒരുപാട് സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ മലയാളത്തിലും പുറത്തും നിരവധി ആരാധകരെ നേടിയെടുത്ത അഭിനയ വൈഭവമാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയം തുടങ്ങുകയും പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറുകയും ചെയ്തു. ബാലതാരമായി അഭിനയിച്ച സിനിമകളിൽ പോലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരുന്നത്. അതു കൊണ്ടു തന്നെയാണ് നായികയായി താരം അഭിനയിച്ചപ്പോഴും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.



2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിൽ തുടക്കം കുറിച്ച താരം ഇപ്പോൾ തമിഴിലെയും തെലുങ്കിലെയും മുൻനിര നായകന്മാരുടെ നായികയായി ഇപ്പോൾ തിളങ്ങുകയാണ്.



മലയാളത്തിലെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യൻ നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം മികച്ച അഭിനയ വൈഭവം ഓരോ സിനിമകളിലും പ്രകടിപ്പിച്ചുകൊണ്ട് കുടുംബത്തിന്റെ പ്രശസ്തി ഉയർത്തി എന്നത് തന്നെയാണ് ആരാധകരുടെ എല്ലാവരുടെയും അഭിപ്രായം. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ആണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.



ഇത് പ്രേക്ഷകപ്രീതിയിൽ താരത്തെ മുന്നിൽ നിർത്തി. 2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലി എന്ന സിനിമയിലാണ് ആദ്യം നായികയായി അഭിനയിച്ചത്. പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ഭാഷ ഏതാണെങ്കിലും മികച്ച അഭിനയ വൈഭവം ഓരോ കഥാപാത്രങ്ങളും കാണിക്കുന്നത് കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ വളരെ പെട്ടെന്ന് താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.



കഴിഞ്ഞ പ്രണയ ദിനത്തിൽ റിലീസായി വളരെ പെട്ടെന്ന് തന്നെ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറുകയും ഇതുവരെയുണ്ടായ റെക്കോർഡുകൾ എല്ലാം ബ്രേക്ക് ചെയ്യുകയും ചെയ്ത ഗാനമാണ് കാലാവതി. ഗാനത്തിനൊപ്പം ചുവടുവെച്ച് കാലാവധി ചലഞ്ചുമായാണ് ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ വന്നിരിക്കുന്നത്. സർക്കാരു വാരി പട്ട എന്ന സിനിമയിലേതാണ് ഗാനം. വളരെ പെട്ടെന്ന് തന്നെ താരത്തിന് ചാലഞ്ച് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.



കഴിഞ്ഞ പ്രണയ ദിനത്തിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ 35 മില്യൺ കാഴ്ചക്കാരെ ആണ് നേടിയത്. രണ്ടു വർഷത്തിനു ശേഷം പുറത്തിറങ്ങുന്ന മഹേഷ് ബാബു ചിത്രം ആയതുകൊണ്ടു ഒരുപാട് ആകാംക്ഷയിലാണ് പ്രേക്ഷകർ സിനിമയെ കാത്തിരിക്കുന്നത്. മെയിൽ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. എന്തായാലും ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുകയാണ്.




Leave a Reply