മണിച്ചിത്രത്താഴിയിലെ അല്ലിയെ മറന്നോ… താരം ഇപ്പോൾ എവിടെ… തരത്തിന്റെ പുത്തൻ വിശേഷങ്ങൾ അറിയാം….

“അല്ലിക്ക് ആഭരണമെടുക്കാൻ പോകണ്ട”. മലയാള സിനിമാ ചരിത്രത്തിൽ ഇത്രത്തോളം ആഘോഷം ആക്കപ്പെട്ട ഒരു ഡയലോഗ് വേറെ ഉണ്ടാകില്ല. 1993 ഇൽ ഫാസിൽ സംവിധാനം ചെയ്ത മോഹൻലാൽ സുരേഷ് ഗോപി ശോഭന തുടങ്ങിയവർ തകർത്തഭിനയിച്ച ത്രില്ലർ മൂവിയാണ് മണിച്ചിത്രത്താഴ്. അഭിനേതാക്കൾ ഓരോരുത്തരും മികവ് പ്രകടിപ്പിച്ചത് കൊണ്ടും കഥ വിശേഷങ്ങൾക്ക് പുതുമയുള്ളത് കൊണ്ടും വളരെ പെട്ടെന്നാണ് സിനിമ ഹിറ്റായത്.

അതിലെ ഒരു ക്ലൈമാക്സ് സീൻനോട് അടുത്തു നിൽക്കുന്ന ഡയലോഗാണ് അല്ലിക്ക് ആഭരണം എടുക്കാൻ നീ പോകണ്ട എന്ന് സുരേഷ് ഗോപി ശോഭന യോട് പറയുന്ന രംഗങ്ങൾ. ഇതിൽ പറയുന്ന അല്ലി എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് അശ്വിനി നമ്പ്യാരായിരുന്നു. വലുതും ചെറുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. പക്ഷേ മണിച്ചിത്രത്താഴിലെ ശ്രദ്ധേയമായ കഥാപാത്രത്തിന് ശേഷം മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു കഥാപാത്രമായി താരത്തെ മലയാളികൾ കണ്ടിട്ടില്ല.

ഒരുപാട് വർഷങ്ങൾക്കു ശേഷം താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. താരം വിവാഹത്തിന് ശേഷം സിങ്കപ്പൂരിൽ സ്ഥിര താമസമാക്കുകയാണുണ്ടായത്. അഭിനയ മേഖലയിൽ സജീവമാണ് എന്ന് താരം പറയുന്നുണ്ട്. എങ്കിലും മലയാളത്തില്‍ നിന്നും മാറി നിന്നിട്ട് വർഷങ്ങൾ ഒരുപാടായി എന്നാണ് താരം പറയുന്നത്. താന്‍ ഇപ്പോഴും അഭിനയിക്കുന്നില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത് എന്നും അഭിനയവും നൃത്തവും അന്നും ഇന്നും എന്റെ പാഷനാണെന്ന് നടി പറയുന്നുണ്ട്.

മലയാളത്തില്‍ അഭിനയിക്കുന്നില്ല എന്ന് മാത്രമാണ് അതിനാൽ തീരെ അഭിനയിക്കുന്നില്ലെന്ന് മലയാളികൾ വിചാരിക്കുന്നു എന്നാണ് താരം പറയുന്നത്. സിംഗപ്പൂര്‍ ചാനലുകളിലെ സീരിയലുകളിലും ചില ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമുകളിലും ഒക്കെ അഭിനയിച്ചിരുന്നു എന്നും താരം പറഞ്ഞു അഭിനയത്തോടുള്ള പൂർണമായും വിട്ടു നിന്നിട്ടില്ല എന്നാണ് താരത്തിന് വാക്കുകളുടെ അർത്ഥം. തമിഴ് ചാനലിലെ ഒരു സീരിയലിലെ അഭിനയിച്ചിരുന്നു.

കോവിഡ് കാരണം ചെന്നൈയിലേക്ക് വരാന്‍ സാധിക്കാതെ ആ പ്രൊജക്റ്റ് പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത് എന്നും താരം പറയുകയുണ്ടായി. വിവാഹ ശേഷമാണ് താന്‍ സിംഗപ്പൂരിലേക്ക് പോവുന്നത് പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഭര്‍ത്താവ് ഇന്ത്യക്കാരന്‍ ആണെങ്കിലും സിംഗപ്പൂര്‍ പൗരത്വം എടുത്ത് ബിസിനസ് ചെയ്യുകയാണ്. മകള്‍ പഠിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷം പങ്കുവയ്ക്കുമ്പോള്‍ ഞങ്ങളുടെ പ്രൈവസി നഷ്ടപ്പെടുത്തരുത് എന്ന് രണ്ടുപേരും പറഞ്ഞിട്ടുണ്ട് എന്നും ചിരിച്ചു കൊണ്ട് താരം പറയുന്നു. എന്തായാലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ ആരാധകർ സന്തോഷത്തിലായിരിക്കും വളരെ പെട്ടെന്നാണ് താരത്തിന്റെ അഭിമുഖം വൈറലാകുന്നത്. താരത്തോട് ഇഷ്ടമാണ് ഇത് മനസ്സിലാക്കി തരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*