

ഓരോ ഭാഷകളിലും മികച്ച സിനിമകൾ പുറത്തിറങ്ങി കൊണ്ടിരിക്കുകയാണ്. ഒന്നിനൊന്നു മെച്ചപ്പെട്ട സിനിമകളാണ് ഓരോ ദിവസവും എന്നോണം റിലീസ് ആയി കൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പിന്തുണയും അഭിപ്രായങ്ങളും ഓരോ സിനിമകൾക്കും ലഭിക്കുന്നുമുണ്ട്. സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചവരെ എല്ലാവരെയും പ്രേക്ഷകർക്ക് മനസ്സിൽ പതിയുന്ന രൂപത്തിൽ അവതരിപ്പിക്കപെടാറുണ്ട്.



അത്തരത്തിലൊരു സിനിമയായിരുന്നു സൂരറൈ പോട്ര്. സിനിമകൾ എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അഭിനയ മികവു കൊണ്ട് തന്നെയാണ് ആരാധകർ ഓരോ അഭിനേതാവിനെയും സ്വീകരിക്കുന്നത്. കുറച്ചു മുമ്പ് ഒ ടി ടി ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത വിജയകരമായ ഒരു ചിത്രമാണ് ഇത്. മികച്ച പ്രേക്ഷക പിന്തുണയും അഭിപ്രായങ്ങളും ആണ് സിനിമയിലെ ഓരോ അഭിനേതാക്കൾക്കും ലഭിച്ചത്.



നിറഞ്ഞ കൈയടിയോടെയാണ് ഓരോ രംഗങ്ങളും പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. അതുപോലെതന്നെ സിനിമയിൽ അഭിനയിച്ച ഓരോ അഭിനേതാവിനും പ്രത്യേക ശ്രദ്ധ പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നു എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. അപർണ ബാലമുരളിയും ഉർവശിയും ഒക്കെ തകർത്ത് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത് എന്നുള്ളതു കൊണ്ട് തന്നെ മലയാളികൾക്ക് മലയാളത്തിൽ അല്ലെങ്കിലും ഇത് മലയാളികളുടെ സിനിമയായി.



ഇവരേക്കാൾ എല്ലാം അപ്പുറം ഈ സിനിമയിലൂടെ മാത്രം പ്രേക്ഷകർക്ക് ഇടയിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞ മറ്റൊരു അഭിനേതാവ് സിനിമയിൽ ഉണ്ടായിരുന്നു. വെറും ക്ലൈമാക്സിലെ ഒരു സീനിൽ മാത്രം അതും 4-5 സെക്കൻഡുകൾ മാത്രം അഭിനയിച്ച് സോഷ്യൽ മീഡിയയിൽ ആ അഭിനേതാവ് സ്റ്റാറായി. സിനിമ റിലീസ് ആയതിൽ പിന്നെ ഈ താരത്തെ കുറിച്ച് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.



ഫ്ലൈറ്റ് ലാൻഡ് ചെയ്ത കഴിഞ്ഞ് നടന്ന് വരുന്ന ലേഡി പൈലറ്റിനെ അത്ര പെട്ടന്ന് സിനിമ പ്രേക്ഷകർ മറക്കാൻ പറ്റില്ല. തീയേറ്ററിലാണ് സിനിമ റിലീസ് ചെയ്തിരുന്നതെങ്കിൽ വളരെ കരഘോഷം ഉണ്ടാകുന്ന ഒരു സീനായിരുന്നു അത്. മലയാളിയായ വർഷ നായർ എന്ന് പെൺകുട്ടിയാണ് ആ കഥാപാത്രം സിനിമയിൽ അഭിനയിച്ചത് എന്നത് മലയാളികൾ അഭിമാനത്തോടെയാണ് പറഞ്ഞത്.



വർഷ യഥാർത്ഥത്തിൽ ഒരു പൈലറ്റ് കൂടിയാണ് എന്നത് ചർച്ചകൾക്ക് മൂർച്ച കൂട്ടി എന്നതും സീനിന്റെ ആധികാരികത വർധിപ്പിച്ചു എന്നതും ശരി തന്നെ. ആ ഇടയ്ക്ക് വർഷ പൈലറ്റ് യൂണിഫോമിൽ നിൽക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനുശേഷം താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുള്ളത്.



എന്നാൽ ഇപ്പോൾ ക്യൂട്ട് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്യാറുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യവും വിദ്യാഭ്യാസ യോഗ്യതയും താരത്തെ വളരെ പെട്ടെന്നാണ് സെലിബ്രേറ്റ് ആക്കി മാറ്റിയത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് പുതിയ ഫോട്ടോകളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.






Leave a Reply