

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്സ് സീസൺ ത്രീ ലോകത്തൊട്ടാകെയുള്ള പ്രേക്ഷകർ നെഞ്ചേറ്റിയതാണ്. വ്യത്യസ്ത മേഖലകളിൽ നിന്നും തികച്ചു വ്യത്യസ്തമായ ചുറ്റുപാടിൽ നിന്നും വന്നവരെ ഒരുമിച്ചൊരു വീട്ടിൽ നൂറു ദിവസം താമസിക്കാൻ വിടുന്നു എന്നതാണ് ബിഗ് ബോസിനെ വ്യത്യസ്തമാക്കുന്നത്. ബിഗ് ബോസ് മൂന്നാം സീസണിന്റെ ആദ്യം ദിനം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് മുട്ടോളം മുടിയുള്ള ഡിമ്പൽ.

തന്റെ വ്യക്തിത്വം കൊണ്ട് ബിഗ്ബോസ് പ്രേക്ഷകരുടെ ഇഷ്ടം വളരെ പെട്ടെന്ന് നേടാൻ സാധിച്ചിട്ടുണ്ട്. തന്റേതായ വ്യക്തിത്വം എടുത്തു കാണിക്കുന്ന തരത്തിലുള്ള മത്സരമാണ് ഡിമ്പൽ കാഴ്ച വെച്ചത്. തനിക്കു പറയാനുള്ളത് ആരോടാണെങ്കിലും എവിടെ വെച്ചാണെങ്കിലും മുഖത്ത് നോക്കി പറയാനുള്ള ധൈര്യം തന്നെയാണ് ഡിമ്പൽനെ വ്യത്യസ്ത ആക്കുന്നത്. ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് നേടാൻ സാധിച്ചത്.

മോഡലും ഒരു സൈക്കോളജിസ്റ്റുമാണ് ഡിമ്പൽ. എപ്പോഴും ചിരിക്കുന്ന മുഖവുമായി ആണ് ഡിംബലിനേ കാണാറുള്ളത്. ഒരുപാട് മോഡൽ ഫോട്ടോസുകൾ താരം പങ്കെടുക്കുകയും താരം പങ്കുവെക്കുന്നു മോഡൽ ഫോട്ടോകൾ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുക്കുകയും തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. വളരെ വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്.



ഇപ്പോൾ ഡിമ്പൽ തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ഒരു വെറൈറ്റി ഫോട്ടോസ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വന്നിറങ്ങും കോളിളക്കം സൃഷ്ടിക്കാൻ മാത്രം വെറൈറ്റി തന്നെയാണ് താരം പരീക്ഷിച്ചിരിക്കുന്നത്. ബോൾഡ് ആൻഡ് ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തു. താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷനും ഒരുപാട് പ്രശംസ നേടുന്നുണ്ട്.



“എന്റെ ശരീരം എന്റെ കവചമാണ്, അതില്‍ എനിക്ക് ലജ്ജ തോന്നുന്നില്ല. ഞാന്‍ എന്റെ ചര്‍മ്മത്തില്‍ തികച്ചും ഫിറ്റും മനോഹരിയുമാണ്. അതെ, എനിക്കും എന്റെ ശരീര സവിശേഷതകളെ കുറിച്ച് അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു, സാധാരണമായി പറയപ്പെടുന്ന സവിശേഷതകള്‍ക്ക് മുകളില്‍ ഞാന്‍ എന്നെ കണ്ട ദിവസം, എനിക്കെന്നെ സുന്ദരിയായി തോന്നി.”



“നിങ്ങളുടെ ഭയം ഉള്‍ക്കൊള്ളുക, അപ്പോള്‍ ആ ഭയം അര്‍ത്ഥശൂന്യമാകും. ഞാന്‍ എന്നെത്തന്നെ പുണര്‍ന്നു, ഞാന്‍ എന്റെ ശരീരത്തെ ആശ്ലേഷിച്ചു. കരുത്തോടെ നില്‍ക്കുന്നതിന് നന്ദി പറഞ്ഞു. ഞാന്‍ പരുഷമായി പെരുമാറിയതിന് ശരീരത്തോട് ക്ഷമാപണം നടത്തി.”



“നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നഗ്നനായ ഒരു കുട്ടിയെ വാത്സല്യത്തോടെയോ സ്നേഹത്തോടെയോ ആണ് കാണുന്നത്. അതേസമയം മുതിര്‍ന്നയാള്‍ നഗ്നനായാലോ? അതിനെ നഗ്നതയായും കാമമായും കാണുന്നു. എന്തുകൊണ്ട്? രണ്ടുപേരും നഗ്നരാണ്, ഇവിടെ എന്താണ് മാറിയത്? അതെ ആ വ്യക്തിയെക്കുറിച്ചുള്ള ധാരണകളാണ് മാറുന്നത്.”



ഇതാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നതിന്റെ പരിഭാഷ. ഓരോ ഫോട്ടോകൾക്കും ഭംഗിയും അശ്ലീലതയും തോന്നുന്നത് നോക്കുന്നയാളുടെ ധാരണയുടെയും മനസ്സിനെ ചിന്തയുടെയും നില പോലെ ഇരിക്കും എന്നാണ് താരം പറയാതെ പറയുന്നത്. വളരെ ആശയ സമ്പുഷ്ടമായ താരത്തിന്റെ ക്യാപ്ഷന്‍ ഒരുപാട് പേരാണ് അഭിനന്ദനങ്ങൾ അർപ്പിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ താരത്തിന് പുത്തൻ ഫോട്ടോകളും പുത്തൻ ലുക്കും ഏറ്റെടുത്തിട്ടുണ്ട്.


Leave a Reply