

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് അനുമോൾ. മലയാളം തമിഴ് സിനിമകളിലാണ് താരമിപ്പോൾ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇവൻ മേഘരൂപൻ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ചായില്യം, അകം വെടിവഴിപാട് തുടങ്ങിയ സിനിമകളാണ് ആദ്യകാലത്തെ താരത്തിന്റേതായി പുറത്തിറങ്ങിയ ശ്രദ്ധേയമായ സിനിമകൾ. ഓരോ സിനിമകളിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ആണ് താരം തെരഞ്ഞെടുക്കുന്നത്.



വ്യത്യസ്തവും സാഹസികവുമായ വേഷങ്ങൾ കൈകാര്യം ചെയ്തത് കൊണ്ട് തന്നെ ആക്ടിങ് ജീനിയസ് എന്നാണ് താരത്തെ സിനിമാ മേഖലയിൽ വിളിക്കപ്പെടുന്നത്. വെടിവഴിപാട് എന്ന ചിത്രത്തിൽ ഒരു അഭിസാരികയുടെ വേഷം ആണ് താരം ചെയ്തിരുന്നത്. വളരെ സാഹസികമായ ആ വേഷത്തെ തന്മയത്വത്തോടെയും മികവോടെയും താരം കൈകാര്യം ചെയ്തതു കൊണ്ട് തന്നെ നിറഞ്ഞ പ്രേക്ഷകപ്രീതി ആ ഒരൊറ്റ സിനിമ കൊണ്ടത് നേടാൻ കഴിഞ്ഞിട്ടുണ്ട്.



ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരത്തെ ഇതുവരെയും പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. ഇനിയും ഒരുപാട് അഭിനയ പ്രാധാന്യമുള്ള മികച്ച സിനിമകളുടെ ഭാഗമായി താരത്തെ കാണാൻ കഴിയും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. അനുയാത്ര എന്ന പേരിൽ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്.



ഏതൊരാളുടെയും വലിയ പ്രശ്നമായി ബോഡി ഷെയ്മിങ് മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ഫോട്ടോയോ വീഡിയോയോ പങ്കുവെക്കുകയോ അവനവന് ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിച്ച് പുറത്തിറങ്ങുകയോ ചെയ്താൽ ഒരാളിൽ നിന്നെങ്കിലും ബോഡി ഷെയ്മിങ് ഉണ്ടാകാതിരിക്കില്ല. അതാണ് ഇന്നത്തെ കാലം താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു ഫോട്ടോഷൂട്ടിന് താഴെ അത്തരം കമന്റുകൾ വന്നിരിക്കുകയാണ്.



കാലുകൾ കാണുന്ന രീതിയിലുള്ള ഫോട്ടോസ് പങ്കുവച്ചപ്പോൾ നൽകിയ ക്യാപ്ഷൻ “അവൾ ശക്തിയുടെയും സ്ത്രീത്വത്തിന്റെയും സന്തുലിതാവസ്ഥയാണ്. അവൾ നിസാരവും ഗൌരവമുള്ളതുമായ ഒരു മിശ്രിതമാണ്. അവളുടെ കാലുകൾ നിലത്തുകിടക്കുന്ന സ്വപ്നജീവിയാണ്. ഒരു മഴക്കാറ്റിൽ സൂര്യരശ്മികളെ കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ള വ്യക്തി. ജീവിതത്തിൽ ഒരിക്കൽ മാത്രം വരുന്ന സ്ത്രീയാണ്” എന്നാണ്.



ഈ ഫോട്ടോക്ക് താഴെ അശ്ലീലച്ചുവയുള്ള കമന്റുകൾ ഉമായി സദാചാര ആങ്ങളമാരും അമ്മായിമാരും രംഗത്ത് വരാതിരിക്കില്ല ല്ലോ. അവർക്കെതിരെ ആണ് താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഒരു ഹോട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോകൾ പങ്കുവെച്ച് അതേ ഡ്രസ്സിൽ തന്നെ അതേ നാണയത്തിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് താരം. വീഡിയോ ഹോട്ട് ലുക്കിൽ ആയി എന്നതിനപ്പുറം താരം അതിന് ക്യാപ്ഷൻ നൽകിയതും കടുത്ത ഭാഷയിൽ ഉള്ള മറുപടി തന്നെയാണ്.



വീഡിയോക്ക് കൊപ്പം താരം പങ്കുവെച്ചാൽ കുറിപ്പും സദാചാരവാദികൾക്ക് മുഖത്തടിച്ച മറുപടിയാണ്. “എന്തുകൊണ്ടാണ് ആളുകൾ മറ്റുള്ളവരുടെ ശരീരത്തോട് ഇത്ര ശുഷ്കാന്തി കാണിക്കുന്നത്? അവരുടെ അരക്കെട്ടോ അവർ ധരിക്കുന്ന വസ്ത്രമോ?” എന്ന ചോദ്യത്തോടെയാണ് താരം കുറിപ്പ് തുടങ്ങിയിരിക്കുന്നത്. അതിനുശേഷം താരം പറഞ്ഞിരിക്കുന്ന ഓരോ വാക്കുകളും ആഴത്തിൽ ചിന്തിപ്പിക്കുന്നതും ആശയം ഉൾക്കൊള്ളുന്നതുമാണ്.



” നിങ്ങൾ ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ ആദ്യം ചോദിക്കേണ്ടത്, ‘നിങ്ങളുടെ ഭാരം വർദ്ധിച്ചോ അല്ലെങ്കിൽ ‘നിങ്ങളുടെ ഭാരം കുറഞ്ഞോ എന്നാണോ! ‘എങ്ങനെയുണ്ട്’ എന്നുപോലും അല്ല!! അവരുടെ കഥ അറിയാൻ ആർക്കും താൽപ്പര്യമില്ല. ശരി, ഞാൻ വിശദീകരിക്കാൻ പോകുന്നില്ല. ഞാൻ ഞാനാണ്, ഞാൻ ഒരു വെയ്റ്റിംഗ് സ്കെയിലിലെ ഒരു സംഖ്യ മാത്രമല്ല. എനിക്ക് നഷ്ടപ്പെടാൻ പോകുന്ന ഒരേയൊരു ഭാരം മറ്റുള്ളവരുടെ പ്രതീക്ഷകളുടെ ഭാരം മാത്രമാണ്..” എന്നാണ് താരം തുടർന്ന് എഴുതിയിരിക്കുന്നത്.






Leave a Reply