

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് അന്ന രാജൻ. ഈ അടുത്ത് റിലീസ് ആയ ചുരുളി എന്ന സിനിമയിലൂടെ കേരളക്കരയിൽ ചർച്ച ചെയ്യപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. എന്തായാലും ഇദ്ദേഹം സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ അഭിനേത്രിയാണ് അന്ന് രാജൻ.



അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനു മുമ്പ് ആലുവയിലെ രാജഗിരി ഹോസ്പിറ്റലിൽ നഴ്സ് ആയി താരം ജോലി ചെയ്തിരുന്നു. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശേരിയുടെ ശ്രദ്ധയിൽ താരം പെട്ടതു കൊണ്ടാണ് പിന്നീട് തന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം താരത്തിന് ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.



ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് അഭിനയ വൈഭവത്തിന് ഏറെസമയം എടുക്കേണ്ടി വന്നിട്ടില്ല. അനായാസം ഏത് വേഷത്തിലും വേണമെങ്കിലും താരം അഭിനയിക്കുകയും ചെയ്യും. ഹൃസ്വ ചിത്രങ്ങളിലും താരം അഭിനയിച്ച തെളിയിച്ചിട്ടുണ്ട്.



അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. ആദ്യസിനിമയിൽ താരം അവതരിപ്പിച്ച ലിച്ചി എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. വെളിപാടിന്റെ പുസ്തകം, മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാനപ്പെട്ട മലയാള സിനിമകളാണ്.



സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും കുടുംബ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ടായതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.



ഇപ്പോൾ തരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഹോട്ട് ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വൈലറ്റ് കളർ ഡ്രെസ്സിൽ അതി മനോഹരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്. ഏത് വേഷത്തിലും സുന്ദരിയായി കാണുന്ന താരത്തിന്റെ ഫോട്ടോകൾക്ക് മികച്ച അഭിപ്രായങ്ങളാണ് ആരാധകർ രേഖപ്പെടുത്തുന്നത്. ഏതായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.






Leave a Reply