

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സമന്ത. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ മാത്രം അഭിനയമികവ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും കാണിച്ചിട്ടുണ്ട്. മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. മലയാളത്തിൽ താരത്തിന് ഒറ്റ സിനിമ പോലും ഇറങ്ങിയിട്ടില്ല എങ്കിലും മലയാളികൾക്കിടയിലും താരം ഒരു വലിയ സെലിബ്രേറ്റി തന്നെയാണ്.



അത്രത്തോളം വലിയ മികവുള്ള അഭിനയമാണ് താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ടു വലിയ ആരാധകവൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. ഓരോ വേഷത്തോടും ഇണങ്ങി അഭിനയിക്കുകയും ചെയ്യും.



തെലുങ്കിലും തമിഴിലും ആണ് താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുള്ളത് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വളരെ പ്രേക്ഷക പിന്തുണ നേടുന്ന തരത്തിലുള്ള അഭിനയമാണ് താരം കാഴ്ചവെച്ചത്. നാല് ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അവാർഡുകളാണ് താരത്തിന് തന്റെ കരിയറിൽ ലഭിച്ചിട്ടുള്ളത്. താരം പ്രകടിപ്പിക്കുന്ന അഭിനയം മികവിനുള്ള അടയാളപ്പെടുത്തലുകൾ തന്നെയാണിവ.



തുടക്കം മുതൽ തന്നെ താരം പ്രേക്ഷക പ്രീതിയിൽ മുന്നിലെത്തിയത്. താരത്തിന് ഏതുവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് സംവിധായകരുടെ എല്ലാം അഭിപ്രായം. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എന്നും ഉള്ളത്. ബഹുഭാഷാ ചിത്രമായ പുഷ്പ ദ റൈസർ എന്ന സിനിമയിലെ ഐറ്റം ഡാൻസിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്.



പുഷ്പ പുറത്തിറങ്ങിയതോടെ താരത്തിന്റെ താരമൂല്യവും ഉയർന്നിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് കീഴിൽ നിന്നുള്ളതാണ്. ഫോട്ടോകളും വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്.



വെള്ളച്ചാട്ടത്തിനു താഴെ ധ്യാനിക്കുന്ന വീഡിയോയും ഫോട്ടോകളും ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സദ്ഗുരുവിന്റെ വാക്കുകൾ ആണ് താരം വീഡിയോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. “നിങ്ങളുടെ അസ്തിത്വത്തിന്റെ സൗന്ദര്യം തിരിച്ചറിയാനുള്ള ഒരു മാർഗമാണ് ധ്യാനം..”. “ജീവിതം.. നിങ്ങൾ അത് ആസ്വദിക്കുക അല്ലെങ്കിൽ അത് വരുമ്പോഴും പോകുമ്പോഴും സഹിക്കുക.. ഒരു ഒഴുക്ക് പോലെ..” എന്ന് ഫോട്ടോകൾക്കും താരം ക്യാപ്ഷൻ നൽകി.






Leave a Reply