പ്രായം വെറും വാക്കാണ് എന്ന് പറയുന്നത് വെറുതെയല്ല… പ്രേക്ഷകരെ അത്ഭുതപ്പെടുത്തി പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോകൾ…

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീന. തമിഴിൽ ബാലതാരമായി അഭിനയം ആരംഭിച്ച താരം മലയാളത്തിലും ഇതര ഭാഷകളിലും ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയും അനവധി ആരാധകരെ സ്വന്തമാക്കാൻ മാത്രം അഭിനയ വൈഭവവും സൗന്ദര്യവും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആളുകളിലേക്ക് താരത്തിന്റെ അഭിനയപാടവം എത്തിയിട്ടുണ്ട്.

ഒരുപാട് വിജയകരമായ സിനിമകളുടെ കൂട്ടത്തിൽ താരത്തിന്റെ നായികാവേഷം ഉള്ള സിനിമകളും ഉണ്ട്. അടുത്ത് പുറത്തിറങ്ങിയ ദൃശ്യം ഒന്നിലും രണ്ടിലും താരത്തിന്റെ അഭിനയം കെങ്കേമം ആയിരുന്നു. അതിനു ശേഷം പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന സിനിമയിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്. ഏതു കഥാപാത്രത്തെയും നന്നായി അവതരിപ്പിക്കാൻ താരത്തിന് സാധിക്കാറുണ്ട്.

ഉദയനാണ് താരം ഫ്രണ്ട്സ് എന്നീ സിനിമകൾ എല്ലാം ആ സമയത്തെ ഹിറ്റ് സിനിമകളായിരുന്നു. വളരെ മനോഹരമായാണ് ഈ സിനിമകളിലെ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെ ഈ സിനിമകളിലൂടെ തന്നെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഷൈലോക്ക് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് ഈ സിനിമയിലെ അഭിനയത്തിന് താരത്തിന് ലഭിച്ചത്.

നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലതാരമായാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് ഒരുപാട് സിനിമകളുടെ ഭാഗമാവാനും ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് താരം ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

മുത്തു, എജമാൻ, വീര , അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നെ സിനിമകളെല്ലാം തമിഴകത്ത് വലിയ കോളിളക്കം ഉണ്ടാക്കാൻ മാത്രം മികച്ച സിനിമകൾ ആയി മാറി. സാന്ത്വനം എന്ന സിനിമയായിരുന്നു താരത്തിന്റെ മലയാളത്തിലെ ആദ്യ ചിത്രം. മലയാളത്തിലെ മുൻനിര നായകന്മാരായ മമ്മൂട്ടി മോഹൻലാൽ മുകേഷ് ശ്രീനിവാസൻ സുരേഷ് ഗോപി ജയറാം തുടങ്ങിയവരോടൊപ്പം എല്ലാം താരത്തിന് സിനിമകൾ വലിയ ഹിറ്റായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ താരം സജീവമായി ഇടപെടാറുണ്ട്. താരത്തെയും താരപുത്രി നൈനികയുടെയും ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളും തരംഗം സൃഷ്ടികാറുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരം ഈ വയസ്സിലും പ്രകടിപ്പിക്കുന്നത് എന്നത് എടുത്തു പറയേണ്ട തന്നെയാണ്. വർഷം ഒരുപാട് ആയിട്ടും സിനിമയിൽ ഇപ്പോഴും നായികാ വേഷങ്ങൾ ലഭിക്കുന്നതും അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും തന്നെയാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പിങ്ക് കളർ ഡ്രെസ്സിൽ അതിമനോഹരമായി പുറത്തുവന്നിരിക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്. ഇപ്പോഴും 18ന്റെ തിളക്കമാണ് താരത്തിന്റെ മുഖത്ത് എന്നാണ് ആരാധകർ തന്നെ പറയുന്നത്. അതുപോലെ പ്രായം വെറും ഒരു വാക്കാണ് എന്ന് പറയുന്നത് വെറുതെയല്ല എന്ന് പറഞ്ഞ ആരാധകരും ഉണ്ട്. എന്തായാലും ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയിട്ടുണ്ട്.

Meena
Meena
Meena

Be the first to comment

Leave a Reply

Your email address will not be published.


*