കാണാൻ ക്യൂട്ട് ആണ് പക്ഷെ.. സെറ്റിൽ സമയത്തിന് എത്തില്ല… മുതിർന്നവരോട് മര്യാദയ്ക്ക് പെരുമാറില്ല… യുവനടിക്കെതിരെ രൂക്ഷ വിമർശനം…

തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്ന മുൻനിര നായിക നടിമാരിൽ പ്രധാനിയാണ് കൃതി ഷെട്ടി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയും മികച്ച അഭിനയം പ്രകടിപ്പിക്കുകയും ചെയ്തതിലൂടെ തന്നെ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ ആരാധക വൃന്ദത്തെ നേടാൻ സാധിച്ച താരമാണ് കൃതി ഷെട്ടി. ഒരുപാട് പേരാണ് സമൂഹമാധ്യമങ്ങളിൽ താരത്തെ ഫോളോ ചെയ്യുന്നത്.

താരം അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുന്നിൽ നിൽക്കുകയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. തന്മയത്വം ഉള്ള ഭാവപ്രകടനങ്ങൾ ഉം മികച്ച അഭിനയവും താരത്തെ മുൻനിരയിൽ തന്നെ നിലയുറപ്പിക്കുന്നു.

ഒ ടി ടിയിൽ റിലീസ് ചെയ്ത് സമൂഹത്തിൽ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച ഉപ്പന്ന എന്ന സിനിമയിലൂടെ വളരെ വലിയ ആരാധകവൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. സാമൂഹിക പ്രസക്തി നിലനിൽക്കുന്ന ഒരു വിഷയം ആയിരുന്നു സിനിമ ചർച്ച ചെയ്തിരുന്നത്. അഭിനേതാക്കൾ ഓരോരുത്തരും വലിയ മികവുള്ള അഭിനയം കാഴ്ചവെച്ചത് കൊണ്ടും സിനിമ പ്രേക്ഷകർക്കിടയിൽ ഈ സിനിമക്ക് വലിയ സ്ഥാനം നേടാൻ കഴിഞ്ഞു.

ഈ സിനിമയിലെ പ്രാധാന്യമുള്ള ഒരു വേഷം തന്നെയാണ് താരം ചെയ്തത്.അതിനുശേഷം സിനിമാ മേഖലയിൽ ഇപ്പോൾ താരം സജീവമായി നില നിൽക്കുകയാണ്. ഈ അടുത്ത് റിലീസ് ആയ രണ്ടു സിനിമകളിലും സെക്കൻഡ് ഹീറോയിൻ ആയിരുന്നു താരം അഭിനയിച്ചത്. വളരെ മികച്ച അഭിനയം പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ആരാധകരാണ് താരത്തിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

ബംഗാരു രാജു, ശ്യാം സിംഗ റോയ് സിനിമകളിൽ അഭിനയം എടുത്തു പറയാൻ തക്കവണ്ണം ശ്രദ്ധേയമായിരുന്നു. സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ധാരാളം ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് താരത്തെ കുറിച്ച് ഉയർന്നു വന്നിരിക്കുന്ന വിമർശനങ്ങളാണ്. ലൊക്കേഷൻ സെറ്റിൽ സമയത്തിന് എത്തില്ല, മുതിർന്നവരോട് ബഹുമാനമില്ലാത്ത പെരുമാറ്റം ആണ് താരം ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പ്രകടിപ്പിക്കുന്നത് എന്ന തുടങ്ങിയതാണ് താരത്തിനെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന വിമർശനങ്ങൾ.

എന്നാൽ താരത്തിന് ഈ വിമർശനങ്ങളോട് പ്രതികരിക്കാനുള്ളത് പറയുന്ന കാര്യങ്ങൾ ഒന്നും സത്യസന്ധം അല്ല എന്നും അവയെല്ലാം അടിസ്ഥാനരഹിതമാണ് എന്നതാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾ ഉണ്ടാകുന്നു എന്നതിൽ നിരാശയുണ്ട് എന്നും താരം പറയുന്നുണ്ട്. എന്തായാലും ഭാവി സിനിമാലോകത്ത് താരത്തിന് അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിൽ കാണാൻ കഴിയട്ടെ എന്നാണ് പ്രേക്ഷകരുടെ പ്രാർത്ഥന.

Krithishetty
Krithishetty
Krithishetty

Be the first to comment

Leave a Reply

Your email address will not be published.


*