

മലയാളം മിനി സ്ക്രീൻ രംഗത്ത് തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ജൂഹി റുസ്തഗി. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലെ മികച്ച അഭിനേത്രി താരമായിരുന്നു. പരമ്പരയിൽ ബാലുവിനെ മൂത്തമകളായ ലച്ചുവിനെ പരിചയമില്ലാത്തവർ ഉണ്ടാകില്ല. ഇപ്പോൾ ഉപ്പും മുളകും എന്ന പരമ്പര അവസാനിക്കുകയും എരിവും പുളിയും എന്ന പരമ്പര തുടങ്ങുകയും ചെയ്തപ്പോൾ പ്രേക്ഷകരുടെ വലിയ ആശ്വാസം താരം ആ പരിപാടിയിൽ ഉണ്ട് എന്നതായിരുന്നു.

വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉപ്പും മുളകും പരമ്പരയിലെ വേഷത്തിലൂടെ താരം നേടിയിട്ടുണ്ട്. ഒരു കൗമാര കാലത്തുള്ള പെൺകുട്ടിയുടെ ജീവിതം വളരെ മനോഹരമായാണ് താരം പരമ്പരയിൽ അഭിനയിച്ചത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഇപ്പോൾ താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കുന്നുണ്ട്. തന്റെ പഠനത്തിലൂടെ മുന്നോട്ടു പോകാനാണ് താരമിപ്പോൾ തീരുമാനിച്ചിരിക്കുന്നത്

അഭിനേത്രി എന്നതിനപ്പുറത്തേക്ക് താരം അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ്. കേരളകലാമണ്ഡലത്തിൽ താരം ഒരുപാട് വർഷക്കാലം നൃത്തം അഭ്യസിച്ചിട്ടുണ്ട്. സ്കൂൾ കാലഘട്ടത്തിൽ ഒരുപാട് മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തതിന്റെ ഒരു വലിയ ഫലമെന്നോണം ആണ് അഭിനയം മേഖലയിലേക്ക് താരം എത്തുന്നത്. നൃത്തത്തിന് അനുസരിച്ചുതന്നെ ശരീരസൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്നതിനും താരം വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്.



ഇതിനോടകം താരം ഒരുപാട് ടെലിവിഷൻ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. കോമഡി സൂപ്പർ നൈറ്റ് ശ്രീകണ്ഠൻനായർ ശോ തുടങ്ങിയവ അവയിൽ ശ്രദ്ധേയമായവയാണ്. താരത്തിനു സജീവമായി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കെടുക്കുന്ന എപ്പിസോഡുകളും വൈറൽ ആവാറുണ്ട്. മലയാള സിനിമയിൽ താരം പ്രത്യക്ഷപ്പെടുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതും.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ആരാധകരുള്ളതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുള്ളത്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് താരത്തിന്റെ ഒരു അഭിമുഖമാണ്.



താരം വളരെ തുറന്നു സംസാരിക്കുന്ന സ്വഭാവകാരിയായതു കൊണ്ടുതന്നെ അഭിമുഖങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും ഫെയ്ക്ക് ന്യൂസുകളെ കുറിച്ചും ആണ് അവതാരക ചോദിച്ചത്. അവയെല്ലാം ജീവിതത്തെ ബാധിക്കാറുണ്ടോ മനസ്സിനെ തളർത്താറുണ്ടോ എന്നാണ് ചോദ്യകർത്താവിന്റെ ഉദ്ദേശം.



വളരെ പെട്ടെന്ന് തന്നെ ഫേക്ക് ന്യൂസുകളും മോശം കമന്റുകളും തന്നെ തളർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നും അത് കണ്ടും കേട്ടും വായിച്ചും കരഞ്ഞ അവസ്ഥവരെ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോൾ അതിന് മനസ്സ് പാകപ്പെട്ടു എന്നും ആണ് താരം മറുപടിയായി പറയുന്നത്. ഇപ്പോൾ പറയുന്നവർ പറയട്ടെ ഞാൻ എന്റെ ജോലി എന്റെ മനസ്സാക്ഷിക്കൊത്ത് ചെയ്യുന്നു എന്ന് മെന്റാലിറ്റിയിലേക്ക് എത്തി എന്നും താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. എന്തായാലും അഭിമുഖം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.




Leave a Reply