

എസ്തർ അനിൽ അറിയപ്പെടുന്ന ഒരു ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്കു താരം പ്രവേശിക്കുന്നത്. സിനിമാ നടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിലെല്ലാം താരം 2010 മുതൽ സജീവമായി നിലകൊള്ളുന്നുണ്ട്. തുടക്കം മുതൽ ഇന്നോളവും മികച്ച പ്രേക്ഷക പ്രീതി താരത്തിനുണ്ട്.



കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വിജയകരമായ 20 ലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഓരോ വേഷങ്ങളും അതിന്റെ പരിപൂർണതയിൽ എത്തിക്കാൻ മികച്ച രീതിയിൽ തന്നെയാണ് താരം അവതരിപ്പിച്ചത്. ഇതുവരെയും താരം അഭിനയിച്ചതെല്ലാം ബാലതാരങ്ങൾ ആയാണ്. ബാലതാരങ്ങളായി ആണെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ആയിരുന്നു ഓരോ സിനിമയിലും കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചത് എന്നത് താരത്തിന്റെ കരിയറിലെ ഉയർച്ചകൾ തന്നെയാണ്.



തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം അവതരിപ്പിച്ചു. ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇതിന്റെ തമിഴ് തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചു. വളരെ മനോഹരമായാണ് ജോർജുകുട്ടിയുടെ ഇളയ മകളുടെ വേഷം താരം കൈകാര്യം ചെയ്തത്. ഒരുപാട് പ്രേക്ഷകരേ താരത്തിന് ഈ സിനിമയിലൂടെ മാത്രം ലഭിച്ചിട്ടുണ്ട്.



സിനിമ മേഖലയെ പോലെ തന്നെ ടെലിവിഷൻ മേഖലയിലും താരം സജീവമാണ്. ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്. മേഖല അഭിനയം ആണെങ്കിലും അവതരണം ആണെങ്കിലും കയ്യിൽ ഭദ്രമാണ്. സിനിമയിലെ പോലെ തന്നെ മിനിസ്ക്രീൻ രംഗത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഏത് രംഗത്ത് താരം കടന്നു വന്നാലും അവിടെയുള്ളവരെ എല്ലാം വളരെ പെട്ടെന്ന് കയ്യിലെടുക്കാനുള്ള ഒരു അപാരമായ കഴിവുണ്ട് താരത്തിന്.



മലയാളത്തിലാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും ഇപ്പോൾ അന്യഭാഷകളിലും താരം അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമെല്ലാം താരത്തിന്റെ കഥാപാത്രങ്ങളെ വലിയ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. തമിഴിൽ ഒരു ചിത്രവും തെലുങ്കിൽ മൂന്നു ചിത്രവും താരമിപ്പോൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഭാഷകൾക്ക് അതീതമായി ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ സിനിമയിലൂടെയും പ്രകടിപ്പിക്കുന്നു.



മികച്ച പ്രേക്ഷക പ്രീതി മലയാളികൾക്കിടയിലും പുറത്തും താരത്തിനും ലഭിക്കുന്നുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളെയും ആരാധകർ സ്വീകരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് മലബാര് താരങ്ങളിൽ ഇത്രത്തോളം സെലിബ്രേറ്റി സ്റ്റാറ്റസ് സോഷ്യൽ മീഡിയ ആഘോഷിക്കുന്ന വേറൊരു താരം ഇല്ല എന്ന് വേണമെങ്കിൽ പറയാം.



സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോള്ളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് വൈറലാകാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോസ് വീടുകളിൽ താരം പങ്കെടുത്തു. ബാലതാരമായാണ് സിനിമകളിൽ അഭിനയിക്കുന്നത് എങ്കിലും നായികയാവാനുള്ള ഒരുക്കത്തിന് മുന്നോടിയായി ഒരുപാട് മികച്ച ഫോട്ടോസുകൾ താരം അപ്ലോഡ് ചെയ്യുകയുണ്ടായി.



കഴിഞ്ഞദിവസം താരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. താരത്തിന്റെ കൂടെ നിൽക്കുന്ന വ്യക്തിയുടെ മുഖം ഫ്ലവർ ഇമോജി വെച്ച് മറച്ചു കൊണ്ടാണ് താരം സ്റ്റോറി അപ്ലോഡ് ചെയ്തിരിക്കുന്നത്. അതു കൊണ്ടു തന്നെ ആരെയാണ് ഫ്ലവർ വെച്ച് മറച്ചു പിടിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്. വളരെ ഗ്ലോയിങ് ബ്യൂട്ടി ആയാണ് താരത്തെ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത് എന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.






Leave a Reply