അവസരം വേണമെങ്കിൽ ഒത്തുതീർപ്പിന് തയ്യാറാകണം.. സിനിമാ മേഖലക്കെതിരെ ആരോപണവുമായി എസ്തർ…

തെലുങ്ക് സിനിമ മേഖലയിലെ നിറ സാന്നിധ്യമായിരുന്ന അഭിനേത്രിയാണ് എസ്തര്‍ വലേറിയ. വളരെ മികച്ച അഭിനയ പാടവം കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തെലുങ്കിലും ഇതര ഭാഷകളിലും താരത്തിന് അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കാനും സാധിച്ചിട്ടുണ്ട്.

തെലുങ്കിന് പുറമെ കന്നഡയിലും സജീവമാണ് താരം. ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടേറെ ആരാധകരെ ലഭിച്ചു. കാരണം അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും സാധിച്ചതും മികവുള്ള അഭിനയം കൊണ്ട് തന്നെയാണ്.

ഹിന്ദിയിലൂടെയായിരുന്നു എസ്തറിന്റെ അരങ്ങേറ്റം. പിന്നീടാണ് തെലുങ്കില്‍ സജീവമായി മാറുന്നത്. ഭാഷ ഏതാണെങ്കിലും കാണുന്ന പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം താരം കെൽപ്പുള്ള നടിയായിരുന്നു എന്നാണ് സിനിമാ മേഖലയിൽ താരത്തെ കുറിച്ചുള്ള സംസാരം. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് സമ്മാനിക്കാനും സമർപ്പിക്കാനും താരത്തിനു സാധിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്.

തെലുങ്ക്, ഹിന്ദി, കന്നഡ, കൊങ്കിണി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ താരം മിടുക്കിയാണ്. തമിഴിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 69 സന്‍സ്‌കാര്‍ കോളനി, ഡിഎന്‍എ, സാമ്രാട്ട്, രുദ്ര, വേദാദ്രി തുടങ്ങിയ സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സർവ്വ സജീവമായി ഇടപഴകുന്ന താരം തന്റെ ഫോട്ടോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സിനിമ മേഖലയെക്കുറിച്ച് താരത്തിന്റെ തുറന്നുപറച്ചിലുകൾ ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. കാസ്റ്റിംഗ് കൗച്ച്നെക്കുറിച്ചാണ് താരം മനസ്സ് തുറന്നിരിക്കുന്നത്. സിനിമ മേഖലക്കെതിരെ തന്നെ വലിയ ഒരു ആരോപണമായി താരത്തിന്റെ വാക്കുകൾ ഉയർന്നു കഴിഞ്ഞു. എനിക്ക് അഭിനയത്തോട് അഭിനിവേശമുണ്ട്. പക്ഷെ ഞാന്‍ ഡെസ്പറേറ്റ് അല്ല എന്നാണ് താരം പറഞ്ഞ് തുടങ്ങുന്നത്.

ഞാന്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. എനിക്ക് അഭിനയിക്കാന്‍ അറിയാം. പിന്നെ ഞാന്‍ എന്തിന് ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് പറയുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല എന്നാണ് താരം സിനിമയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ച്കൾക്കെതിരെ പറയുന്നത്. ടോളിവുഡ് മാത്രമല്ല സിനിമ ലോകം. അഭിനയിക്കാനുള്ള അഭിനിവേശമുണ്ടെങ്കില്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും അവസരം തേടി വരും എന്നും താരം കൂട്ടിച്ചേർത്തു.

ജോലിയ്ക്ക് വേണ്ടി എന്റെ ആത്മാഭിമാനത്തെ ഇല്ലാതാക്കാന്‍ എനിക്ക് സാധിക്കില്ല എന്നും ഇത്തരം പ്രവർത്തികളോട് യോജിക്കാൻ സാധിക്കില്ല എന്നും താരം പറയുന്നുണ്ട്. മികവുള്ള അഭിനേതാക്കൾക്ക് എവിടെയാണെങ്കിലും അവസരങ്ങൾ ലഭിക്കും അതിനെ ആത്മാഭിമാനം മറ്റുള്ളവരുടെ കൈകൾ പണം വയ്ക്കേണ്ട ആവശ്യമില്ല എന്നും അങ്ങനെ അഭിമാനം പണയം വെച്ച് ലഭിക്കുന്ന അവസരങ്ങൾ കൊണ്ട് കാര്യമില്ല എന്നുമാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്.

Ester
Ester
Ester
Ester

Be the first to comment

Leave a Reply

Your email address will not be published.


*