

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് എമി ജാക്സൺ. ബ്രിട്ടീഷ് ആക്ട്രസ് എന്ന നിലയിൽ കരിയർ ആരംഭിച്ച താരം പിന്നീട് ഇന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമായി നിലകൊണ്ടു. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചു.



തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകളിൽ ആണ് താരം അഭിനയിച്ച് കഴിവ് തെളിയിച്ചത്. 2010 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് പത്തോളം സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. ഹോളിവുഡ് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.



താരത്തിന്റെ പ്രണയകഥകളും ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ പലപ്രാവശ്യം ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. 2015 മുതൽ ബിസിനസ്മാൻ ആയ Andreas Panayiotou മായി താരം പ്രണയത്തിലായ കഥ എല്ലാവർക്കും അറിയുന്ന ഒന്നാണ്. ഇവരുടെ ബന്ധത്തിൽ ഒരു കുട്ടിയും കൂടിയുണ്ട്.



2019 ലാണ് ആമി ജാക്സൺ ഒരു കുട്ടിക്ക് ജന്മം നൽകിയത്. 2019 സെപ്തംബറിലാണ് ആൻഡ്രിയാസ് എന്നു പറയുന്ന കുട്ടിക്ക് ജന്മം നൽകിയത്. പക്ഷേ ഈ ബന്ധം ഇപ്പോൾ വിള്ളൽ ഉണ്ടായിട്ടുണ്ട് എന്നാണ് ഗോസിപ്പുകൾ പറയുന്നത്. ഇവർ തമ്മിൽ വേർപിരിഞ്ഞു എന്ന വാർത്തയാണ് കേൾക്കാൻ സാധിക്കുന്നത്. ലിവിങ് ടുഗദർ ആയിരുന്നു ഇവർ. ആ സമയത്താണ് ആമി ജാക്സൺ കുട്ടിക്ക് ജന്മം നൽകിയത്. ഇപ്പോൾ ബന്ധം വേർപിരിഞ്ഞ പുതിയ പ്രണയത്തിലാണ് ആമി ജാക്സൺ എന്നാണ് വാർത്തകൾ പറയുന്നത്.



2010 ൽ എ എൽ വിജയ് സംവിധാനം ചെയ്ത ആര്യ നായകനായി പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിൽ ആമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് 2012 ൽ ഏക് ദിവാന താ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.



2015 ൽ അല്ലു അർജുൻ & രം ചരൻ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ച എവടു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തെലുങ്കിലും അരങ്ങേറി. വിക്രം നായകനായി പുറത്തിറങ്ങിയ ഐ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. തി വില്ലൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറി. ടൈംസ് ഓഫ് ഇന്ത്യയുടെ മോസ്റ്റ് ഡിസൈറബിൾ വുമൺ ആയി താരത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.






Leave a Reply