സിനിമാ മേഖലയില്‍ നിന്ന് മോശം അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല… കാരണം തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി….

വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ മലയാളത്തിലെ മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് എത്തിപ്പെട്ട അഭിനേത്രിയാണ് ഐശ്വര്യലക്ഷ്മി. വലിയ പ്രൊഫഷൻ ആണെന്ന് സമൂഹം വിശ്വസിക്കുന്ന ഡോക്ടർ എന്ന ജോലി ഒഴിവാക്കിക്കൊണ്ടാണ് തന്റെ മനസ്സിന്റെ ആഗ്രഹത്തിനൊത്ത് താരം സിനിമ അഭിനയ മേഖലയിലേക്ക് എത്തുന്നത്. ഇപ്പോഴും തന്റെ മാതാപിതാക്കൾക്ക് പൂർണ്ണസമ്മതം അല്ല എന്ന് പലപ്പോഴും പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കിയിട്ടുണ്ട്.

ഒരുപാട് മികച്ച സിനിമകളാണ് താരം തന്റെ കയറിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഒന്നിനൊന്നു മികച്ച അഭിനയങ്ങൾ മുഹൂർത്തങ്ങൾ ഓരോ സിനിമയിലും കാഴ്ചവയ്ക്കാനും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കപ്പെടുന്ന വേഷങ്ങളിലൂടെ പ്രേക്ഷക മനസിൽ സ്ഥിര പ്രതിഷ്ഠ നേടാനും താരത്തിന് ഭാഗ്യമുണ്ടായി. വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, മായാനദി തുടങ്ങി ഒരുപാട് മികച്ച സിനിമകളാണ് മലയാളത്തിന് താരം നൽകിയത്.

ഇപ്പോൾ താരത്തിന്റെതായി പുറത്തുവന്ന അർച്ചന 31 നോട്ടൗട്ട് എന്ന സിനിമ വിജയകരമായി തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരത്തിന് ഒരുപാട് അഭിമുഖങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായതു കൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത് പോലെ തന്നെ താരത്തിന്റെ അഭിമുഖങ്ങളും ആരാധകർ എറ്റെടുക്കാറുണ്ട്.

സിനിമാ മേഖലയിൽ സ്ത്രീകളോടുള്ള ആക്രമണങ്ങളും അവഗണനകളും പാർശ്വവൽക്കരണവും എല്ലാം ഒരുപാട് വാർത്തയാകുന്ന ഇക്കാലത്ത് അഭിമുഖത്തിൽ അവതാരകൻ ചോദിച്ച അത്തരത്തിലൊരു ചോദ്യത്തിനോട് താരം പറഞ്ഞ മറുപടിയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. മോശപ്പെട്ട അനുഭവം സിനിമാ മേഖലയിൽ നിന്ന് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ഇതുവരെ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും മോശമായ അനുഭവമൊന്നും ഉണ്ടായിട്ടില്ലെന്നാണ് താരം പറയുന്നത്.

ഇന്‍ഡസ്ട്രിയില്‍ തനിക്ക് വ്യക്തിപരമായി ഒരു മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ല എന്നും ഇതുവരെ അനാവശ്യമായ ഒരു നോട്ടത്തിനു പോലും നിന്നു കൊടുക്കേണ്ടി വന്നിട്ടില്ല എന്നും പറഞ്ഞതിനുശേഷം താരം അതിന് കാരണമായി പറഞ്ഞ കാര്യങ്ങൾക്കാണ് ആരാധകർ കയ്യടിക്കുന്നത്. ചിലപ്പോള്‍ താന്‍ ഓരോ തവണയും തിരഞ്ഞെടുത്ത ടീമിന്റെ മാന്യത കൊണ്ടു കൂടിയാകാം അത് എന്നാണ് താരം പറഞ്ഞത്. വളരെ പെട്ടെന്നാണ് ആരാധകർ ഈ വാക്കുകൾ ഏറ്റെടുത്തത്.

നമ്മള്‍ സെലക്ടീവ് ആകുക എന്നാല്‍ കഥയുടെ കാര്യത്തില്‍ മാത്രമല്ല എന്നും നമുക്ക് നല്ല ബോധ്യമുള്ള ടീമിന്റെ കൂടെയേ വര്‍ക്ക് ചെയ്യൂ എന്നു കൂടി നാം തീരുമാനിക്കണം എന്നും ചൂഷണങ്ങള്‍ എല്ലാ മേഖലകളിലുമുണ്ട് എന്നും അതിന് എതിരെയുള്ള കരുതല്‍ നമ്മുടെ ഭാഗത്തുനിന്നും വേണം എന്നും താരം പറയുന്നത് ഒരുപാട് അർത്ഥമുള്ള വാക്കുകൾ ആയാണ് പ്രേക്ഷകർ കേൾക്കുന്നത്. നായകന്റെ നിഴലായി മാത്രം നായികയെ അവതരിപ്പിച്ചിരുന്ന കാലമൊക്കെ മാറി എന്നും താരം പറയുന്നു.

Aishwarya
Aishwarya
Aishwarya
Aishwarya

Be the first to comment

Leave a Reply

Your email address will not be published.


*