ക്യൂട്ട് ലുക്കിൽ തിളങ്ങി ശാലിൻ സോയ. സുന്ദര ഫോട്ടോകൾ കാണാം….

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് ശാലിൻ സോയ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

നടി എന്നതിലുപരി ഒരു മികച്ച ഡാൻസർ കൂടിയാണ് താരം. കൂടാതെ അവതാരക വേഷത്തിലും തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മിനിസ്ക്രീലെ താരത്തിന്റെ പ്രകടനമാണ് മലയാളികൾ താരത്തെ എന്നും ഓർത്തുവെക്കാൻ ഉള്ള പ്രധാന കാരണം. കൂടാതെ ബിഗ് സ്ക്രീനിലും ഒരുപാട് നല്ല കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിലെ മിന്നുംതാരം കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ക്യൂട്ട് ലുക്കിൽ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

2004 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. അതേവർഷം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. കൊട്ടേഷൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് എൽസമ്മ എന്ന ആൺകുട്ടി ഉൾപ്പെടെ ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. ധമാക്ക എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമാണ്.

മിനിസ്ക്രീനിലൂടെ ആണ് താരം കേരളക്കരയിൽ അറിയപ്പെട്ടത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര ഓട്ടോഗ്രാഫിലൂടെ ആണ് താരം തിളങ്ങി നിന്നത് . സംവിധാന രംഗത്തും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തുകൊണ്ടാണ് താരം തന്റെ കഴിവ് തെളിയിച്ചത്. അഭിനയജീവിതത്തിൽ പല അവാർഡുകളും താരത്തെ തേടി എത്തുകയും ചെയ്തു.

Shalin
Shalin
Shalin
Shalin
Shalin

Be the first to comment

Leave a Reply

Your email address will not be published.


*