

സിനിമയിലും സീരിയലിലും ഒരേപോലെ പ്രവർത്തിക്കുന്നവർക്ക് ഒരുപാട് ആരാധകർ ഉണ്ടാകാറുണ്ട്. മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇപ്പോൾ വ്യാപകമായ ആരാധക പിന്തുണ ഉണ്ട്. മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ചിട്ടും ഒരുപാട് ആരാധകരെ നേടിയ താരമാണ് നിഖിത ശർമ. മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്.



ഏത് വേഷവും താരത്തിന് അനായസം ഇണങ്ങുന്നത് കൊണ്ടാണ് താരം ഏത് ഡ്രസ്സ് പ്രത്യക്ഷപ്പെട്ടാലും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷകപ്രീതിയും വർദ്ധിക്കാനുള്ള കാരണം.



ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാത്ത താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം തന്നെയാണ്. ഇൻസ്റ്റാഗ്രാമിളും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും മാത്രമാണ് ഇത്രയും വലിയ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നത്. താരം ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.



ഇപ്പോൾ താരം പങ്കുവെച്ചിരുന്നത് താരത്തിന്റെ ഇപ്പോഴത്തെ ഫോട്ടോകളും കുറച്ചു മുൻപ് ഉള്ള ഫോട്ടോകളും ആണ് വളരെ പെട്ടെന്നാണ് താരത്തിന്റെ മാറ്റങ്ങൾ വ്യക്തമാകുന്ന ഫോട്ടോഷൂട്ട് ആരാധകർക്കിടയിൽ പ്രചരിച്ചത് കാരണം വലിയ അത്ഭുതമാണ് ആ ഫോട്ടോകൾ നൽകുന്നത്. ഇത്രയും വലിയ മാറ്റം താരത്തിൽ വന്നോ എന്ന അത്ഭുതത്തോടെ അല്ലാതെ ഒരു കാഴ്ചക്കാരനും ഫോട്ടോകളെ നോക്കാൻ കഴിയില്ല.



അതിന്റെ കൂടെ താരം പങ്കു വെച്ച വലിയ ഒരു കുറിപ്പും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ ഉണ്ടായ ബുദ്ധിമുട്ടുകളും അതിനെ തരണം ചെയ്ത് ആത്മവിശ്വാസത്തോടെ ഇപ്പോൾ എത്തിനിൽക്കുന്ന സാഹചര്യത്തെ കുറിച്ചുമെല്ലാം താരം കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആത്മവിശ്വാസത്തെ ബൂസ്റ്റ് ചെയ്യുന്ന രൂപത്തിലുള്ള കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ഫോട്ടോകളും കുറിപ്പും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.



താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെ പരിഭാഷപ്പെടുത്താം: എന്റെ L4-L5 സ്പൈനൽ ഡിസ്കിന് പരിക്കേറ്റതിന് ശേഷം, എന്റെ രണ്ട് കാൽമുട്ടുകളിലും കോണ്ട്രോമലാസിയ ഉണ്ടായതിന് ശേഷം, വർഷങ്ങളോളം ഉള്ള ഫിസിയോതെറാപ്പിക്കും പുനരധിവാസത്തിനും ശേഷം, ഇന്ന് ഞാൻ ആത്മവിശ്വാസത്തോടെ നിൽക്കാൻ ഞാൻ പഠിച്ചു. ശരീരഭാരം കുറയ്ക്കാനും ഒരു സ്റ്റാൻഡേർഡുമായി പൊരുത്തപ്പെടാനും ഞാൻ ഇതെല്ലാം ചെയ്തു.



ഞാൻ ധരിക്കുന്നതിനെക്കുറിച്ചോ ചെയ്യുന്നതിനെ ക്കുറിച്ചോ പോസ്റ്റു ചെയ്യുന്നതിനെക്കുറിച്ചോ ആളുകൾക്ക് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. അവരോട് എനിക്ക് പറയാനുള്ളത്, രാജു രസ്തോഗിയുടെ വാക്കുകൾ പരാവർത്തനം ചെയ്തു കൊണ്ട്, “എന്റെ മുതുകും കാൽമുട്ടും ഒടിഞ്ഞതിന് ശേഷം, എനിക്ക് ഇന്ന് ഉള്ള ഈ ആത്മവിശ്വാസം ലഭിച്ചു. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് വന്നത്. അതിനാൽ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം നിലനിർത്താം, ഞാൻ എന്റെ ആത്മവിശ്വാസം നിലനിർത്തും.” എന്നാണ്.






Leave a Reply