ഹോ… എന്തൊരഴക് 😍 ജയറാമിന്റെ മകൾ മാളവികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ…

മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരദമ്പതികൾ ആണ് ജയറാമും പാർവ്വതിയും. വിവാഹത്തിന് മുമ്പ് തന്നെ ഒരുമിച്ച് അഭിനയിച്ച സിനിമകൾ എല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. സിനിമാ സ്ക്രീനിലെ വളരെ വിജയകരമായ പ്രണയവും ജീവിതവും വെളിച്ചവും രസവും ചോരാതെ ജീവിതത്തിലും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോഴും അവർ.

ഒരുപാട് മികച്ച കഥാപാത്രങ്ങളാണ് ഇരുവരും പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിച്ചത്. വളരെ തന്മയത്വത്തോടെ ഓരോ കഥാപാത്രങ്ങളെയും സമീപിക്കാൻ ഇരുവർക്കുമുള്ള പ്രത്യേക കഴിവ് എല്ലാവരും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രേക്ഷകപ്രീതിയിൽ ഈ താരദമ്പതികൾ ഒരുപടി മുന്നിൽ തന്നെയാണ്. ഇപ്പോൾ പാർവതി ജയറാം സിനിമ അഭിനയ മേഖലയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഇപ്പോഴും നിരവധി ആരാധകരുണ്ട്.

മകൻ കാളിദാസ് ജയറാം സിനിമ അഭിനയം മേഖലയിലേക്ക് അരങ്ങേറുകയും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്ന തന്മയത്വം ഉള്ള ഭാവ അഭിനയപ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷകപ്രീതി തുടക്കം മുതൽ കാളിദാസന് ഉണ്ടായി എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. അച്ഛന്റെ പാത തന്നെ പിന്തുടരാനുള്ള ഒരുക്കത്തിലാണ് എന്ന് ഒരുപാട് പേരാണ് ഓരോ സിനിമകൾക്കും അഭിപ്രായമായി പറഞ്ഞിരുന്നത്.

മകൾ മാളവിക ജയറാം പിതാവിന്റെ കൂടെ പരസ്യ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചിരുന്നു. അതിനപ്പുറം താരപുത്രി മോഡലിംഗ് രംഗത്ത് സർവ്വ സജീവമാണ്. പുതിയ ഫാഷൻ അനുസരിച്ച് സ്വയം അപ്ഡേറ്റ് ചെയ്യുകയും അതിനനുസൃതമായ ഉയർന്ന സ്റ്റാൻഡേർഡ് കീപ് ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുകയും ചെയ്യുന്നതു കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. സിനിമയിൽ ഒന്നും മുഖം കാണിക്കുക പോലും ചെയ്യുന്നതിന് മുമ്പ് തന്നെ താരപുത്രീ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് എന്ന് ചുരുക്കം.

താര പുത്രിയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർ വളരെ പെട്ടെന്ന് എറ്റെടുക്കാറുണ്ട്. ഇപ്പോൾ താര പുത്രിയുടെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സാരീയിൽ ശാലീന സുന്ദരിയായി സൗന്ദര്യത്തിന്റെ പര്യായം ആയാണ് താരത്തിനെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ ഫോട്ടോകൾക്ക് സാധിച്ചിട്ടുണ്ട്.

ഒരുപാട് മികച്ച ഫോട്ടോഷൂട്ടുകൾ ഇതിനുമുമ്പും താരം പങ്കെടുത്തിട്ടുണ്ട് എങ്കിലും വളരെ സുന്ദരിയായാണ് സാരിയിൽ താരത്തെ കാണാൻ സാധിക്കുന്നത്. അഴകി എന്ന് അപർണ ബാലമുരളി കമന്റ് ചെയ്തിട്ടുണ്ട്. അതുപോലെ ഓരോ പ്രേക്ഷകനും താരത്തിന് സൗന്ദര്യത്തെ വാഴ്ത്തുകയും താരത്തോട് ഉള്ള സ്നേഹം കമന്റുകളുടെ രൂപത്തിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരപുത്രിയുടെ ഫോട്ടോകൾ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*