“ഒരു മതവും ആരോടും ഷഡ്ഡി ഇടാൻ പറയുന്നില്ല… എന്നിട്ടും…” ഹിജാബ് നിരോധന വിഷയത്തിൽ ഒരു വെറൈറ്റി പ്രതികരണവുമായി ഹരീഷ് പേരടി…

ഒരുപാട് ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും എല്ലാം ചർച്ച ചെയ്യുന്നത് ഹിജാബ് നിരോധന വിഷയമാണ്. കർണാടക സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ഉൽഭവിച്ച് ഒരു നാഷണൽ വിജയമായി മാറിയ ചർച്ചയാണ് ഹിജാബ് നിരോധനം. മതപരമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വസ്ത്രധാരണങ്ങളുടെയും പേരിൽ ഒരുപാട് കാലങ്ങൾക്ക് അപ്പുറവും ഇത്തരത്തിലുള്ള പ്രശ്നങ്ങളും ചർച്ചകളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

മതകീയമായ ജീവിക്കുന്നവർക്ക് ഹിജാബ് ധരിക്കണം അതിനെ തടയാൻ കഴിയില്ല ഇതൊരു ജനാധിപത്യ രാജ്യമല്ലേ എന്ന രൂപത്തിലാണ് ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നവർ ഉന്നയിക്കുന്നത്. എന്നാൽ സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതം വ്യക്തമാകുന്ന രൂപത്തിൽ ഒരു ചിഹ്നങ്ങളും ഉപയോഗിക്കേണ്ടതില്ല എന്ന് പറയുന്നവരുമുണ്ട് പക്ഷേ ഇപ്പോൾ നിരോധിക്കാൻ ഇരിക്കുന്നതും തടഞ്ഞിരിക്കുന്നതും ഹിജാബ് ആണ്.

ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇതിനെതിരെയും അനുകൂലിച്ചും രംഗത്തുവന്നത്. പൊട്ടു പോലെ തന്നെയല്ലേ ഹിജാബ്, പൊട്ടിടാം എങ്കിൽ ഹിജാബും ധരിക്കാം, കാവി ഷാൾ ധരിക്കാം എങ്കിൽ ഹിജാബ് ധരിക്കാൻ തുടങ്ങി ഒരുപാടുപേർ അവരവരുടെ നിലപാടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തു പറഞ്ഞിരുന്നു. അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും ഒട്ടനവധി പിന്നണിക്കാർ ഉണ്ട് എന്ന് ചുരുക്കം.

എന്നാൽ ഇപ്പോൾ ഇതുവരെ ഉണ്ടായ പ്രതികരണങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും നിലപാട് വെളിപ്പെടുത്തുന്ന കുറിപ്പുകളിൽ നിന്നും അജഗജാന്തരം ആയ ഒരു കുറിപ്പാണ് ഹരീഷ് പേരടി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെയാണ് താരം തന്റെ നിലപാടുകൾ വളരെ സരസമായും എന്നാൽ ആശയത്തിലൂന്നിയും അവതരിപ്പിച്ചത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഏറെ പോസ്റ്റ് വൈറലാകുകയും ചെയ്തു.

ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം : ഒരു മതവും ആരോടും ഷഡ്ഡി ഇടാൻ പറയുന്നില്ല… പക്ഷെ നിങ്ങളുടെ ലൈഗിംഗ അവയവങ്ങളെ ഇങ്ങിനെ ഉഷണിപ്പിച്ചുനിർത്തുന്നത് ശാസ്ത്രിയമായി ശരിയല്ലാ എന്നറിഞ്ഞിട്ടും എല്ലാ പുരോഗമനവാദികളും എല്ലാ മതക്കാരും ഷഡ്ഡിയിട്ടാണ് പൊതു സമൂഹത്തിൽ ഇറങ്ങുന്നത്… എല്ലാ മതക്കാർക്കും മതമില്ലാത്തവർക്കും പൊതുസമ്മതനായ ഷഡ്ഡിയെപോലെയുള്ള ഒരു ജനാധിപത്യ വസ്ത്രം ഒരു പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ചിഹ്‌നം പോലുമല്ല…

മതമില്ലാത്ത,രാഷ്ടിയമില്ലാത്ത ഷഡ്ഡിയെ പോലത്തെ ഒരു പൊതു വസ്ത്രം നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു… ഷഡ്ഡി നി ശരിക്കും ജനാധിപത്യത്തിന്റെ ഒരു വല്ലാത്ത ചോയിസാണ്… വളരെ സരസമായി ആണ് താരം കാര്യങ്ങളെ അവതരിപ്പിച്ചത് എങ്കിലും ഉള്ളിൽ ഒരുപാട് ആശയങ്ങൾ വരികൾക്കിടയിലൂടെ വായിക്കുന്ന ഓരോരുത്തർക്കും മനസ്സിലാകുന്നുണ്ട്. അതു കൊണ്ടുതന്നെയാണ് താരത്തിന്റെ പോസ്റ്റ് കാലിക പ്രസക്തമായതും ഒരുപാട് പേർക്കിടയിൽ തരംഗമായതും. അദ്ദേഹം പറഞ്ഞ ഷഡ്ഡി രാഷ്ട്രീയം കലക്കി എന്നാണ് കമന്റുകൾ. കൊള്ളേണ്ടിടത്ത് ഷഡ്ഡിയുടെ ഇലാസ്റ്റിക് കൊണ്ടിട്ടുണ്ടാകുമെന്നും കമന്റുകൾ ഉണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*