അച്ഛൻ വീട്ടിൽ തോർത്ത് മാത്രമേ ഉടുക്കു… അത്കൊണ്ട് അതിഥികൾ വീട്ടിൽ വരുന്നത് ഭയമാണ്… അനന്യ പാണ്ഡേയ്…

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പണ്ടേ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൂപ്പർഹിറ്റ്  ബോളിവുഡ് സിനിമ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് താരം പിന്നീട് തന്റെ സ്വയം അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചു. നിലവിൽ ബോളിവുഡ് സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് താരം.

ആദ്യ സിനിമയിലെ അഭിനയത്തിൽ തന്നെ താരത്തിന് ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു. പിന്നീട് താരം ബോളിവുഡിൽ തിരക്കുള്ള നടിയായി മാറി.  താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ബോളിവുഡ് നടിമാരിൽ ഒരാളാണ് താരം.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്. ഈ അടുത്ത് പുറത്തിറങ്ങിയ ഗെഹറിയാൻ എന്ന സൂപ്പർഹിറ്റ് സിനിമയാണ് അവസാനമായ് പുറത്തിറങ്ങിയത്. ദീപിക പദുക്കോൺ, സിദ്ധാർത്ഥ് ചതുർവേദി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയാണ്  ഇത്.

താരത്തിന്റെ ഏറ്റവും പുതിയ സിനിമ ​​ഗെഹ്രായാന്റെ പ്രമോഷനെത്തിയപ്പോൾ താരത്തോട് സഹതാരങ്ങൾ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനന്യ തങ്ങളെ ഒരിക്കലും വീട്ടിലേക്ക് ക്ഷണിക്കാൻ തയ്യാറായിട്ടില്ലെന്നാണ് സഹതാരങ്ങൾ പരാതിപ്പെട്ടത്. ഇതോടെയാണ് താരം ഇതിന്റെ കാരണം വ്യക്തമാക്കേണ്ടി വന്നത്.

താൻ വീട്ടിലേക്ക് അതിഥികളെ ക്ഷണിക്കാത്തതിന് കാരണം അച്ഛൻ ചങ്കി പാണ്ഡെയാണെന്നാണ് താരം പറയുന്നത്. അതിന് താരം പറഞ്ഞ കാരണമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. അച്ഛനെപ്പോഴും വീട്ടിൽ തോർത്ത് മാത്രം ധരിച്ചാണ് നടക്കുന്നതെന്നും അതിനാൽ‌ തന്നെ അതിഥികളെ വീട്ടിലേക്ക് ക്ഷണിക്കാൻ ഭയമാണെന്നുമാണ് താരം പറയുന്നത്.

Ananya
Ananya
Ananya
Ananya
Ananya

Be the first to comment

Leave a Reply

Your email address will not be published.


*