

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന പരമ്പരകൾ ഏറ്റവും മികച്ച പ്രതീതിയോടെ നിലനിന്നു പോകുന്ന പരിപാടിയാണ് സാന്ത്വനം സീരിയൽ. വീട്ടമ്മമാരെ മാത്രമല്ല യുവാക്കളെയടക്കം കയ്യിൽ ആക്കാൻ ആ പരമ്പരക്ക് സാധിച്ചിട്ടുണ്ട്. യുവാക്കളെ കയ്യിലെടുത്തത് ശിവഞ്ജലി എഫക്ടിലൂടെയാണ്. പരമ്പരയിൽ ശിവനും അഞ്ജലിയുമായി എത്തുന്ന ദമ്പതികളാണ് യുവാക്കളെ ആദ്യം ആകർഷിച്ചത്.

പരമ്പരയിൽ ശിവനെ അവതരിപ്പിക്കുന്നത് സജിൻ ആണ്. നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരം ഷഫ്നയാണ് സജിന്റെ ഭാര്യ. തങ്ങളുടെ അഭിനയ മികവുകൊണ്ട് അഭിനയ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സജിനും ഷഫ്നക്കും സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉണ്ട്. ഒരുപാട് പേരാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരങ്ങളെ ഫോളോ ചെയ്യുന്നത്.

എന്തായാലും ചെയ്ത വേഷങ്ങളിലൂടെ ഭാര്യയും ഭർത്താവും ഒരേ മേഖലയിൽ തിളങ്ങി നിൽക്കുന്ന കാഴ്ചയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ഒരേപോലെ ഇരുവരെയും പ്രേക്ഷകർ ഇഷ്ടപ്പെടുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. സിനിമയെ വെല്ലുന്ന പ്രണയകഥയാണ് ഇരുവർക്കും യഥാർത്ഥ ജീവിതത്തെ കുറിച്ച് ഓർക്കുമ്പോൾ പറയാനുള്ളത്. വിവാഹം രജിസ്റ്റർ ചെയ്തതിനു ശേഷമാണ് ഇക്കാര്യം ഷഫ്നയുടെ വീട്ടിൽ അറിയുന്നത്.



പ്രണയത്തെക്കുറിച്ചും വിവാഹം രജിസ്റ്റർ ചെയ്തതിനു ശേഷമുള്ള 12 ദിവസത്തെ കുറിച്ചും ഇപ്പോൾ അനായാസം സംസാരിക്കാൻ കഴിയുമെങ്കിലും വളരെ വിഷമം ആയിരുന്നു ആ നാളുകൾ മറികടക്കാൻ എന്നാണ് സജിന്റെ വാക്കുകൾ. പ്രണയം സീരിയസ് ആയപ്പോഴും വിവാഹത്തിലേക്ക് എങ്ങനെ കൊണ്ടെത്തിക്കും എന്ന ഭയം രണ്ടുപേരുടെയും മനസ്സിൽ ഉണ്ടായിരുന്നു എന്നും ഇരുവരും പറയുന്നുണ്ട്.



ഏതൊരു പ്രണയത്തിന്റെയും വിജയം പെണ്ണിന്റെ ധൈര്യം ആണ് എന്നാണ് സജിൻ പറയുന്നത്. കാരണം വിവാഹം രജിസ്റ്റർ ചെയ്യാം എന്ന് പറഞ്ഞപ്പോൾ ഷഫ്ന കാണിച്ച ധൈര്യം ആണ് ഞങ്ങളെ ഇങ്ങനെ ആക്കിയത് എന്ന് തീർത്തും സജിൻ പറയുന്നുണ്ട്. ഒരാൾ തൃശ്ശൂരും മറ്റേയാൾ തിരുവനന്തപുരത്തും. കയ്യിൽ കാശ് ഇല്ലാത്ത സമയത്ത് തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടി മാത്രം പൈസ ഒരു കൂട്ടി വച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നും ആ യാത്രകൾ ഒന്നും ഒരിക്കലും മറക്കില്ല എന്നും സജിൻ പറഞ്ഞു.



വിവാഹം രജിസ്റ്റർ ചെയ്തതിനു ശേഷം രണ്ടു പേരും അവരുടെ വീട്ടിലേക്ക് മടങ്ങി എന്നും പക്ഷേ അപ്പോഴേക്കും ഷഫ്നയുടെ വീട്ടുകാർ വിവാഹം രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞിരുന്നു എന്നുമാണ് സജിൻ പറഞ്ഞത്. മോശമായി അവളുടെ വീട്ടുകാർ തന്നോട് ഒരു ഒരുതരത്തിലും പെരുമാറിയിട്ടില്ല എന്നും പക്ഷേ അവളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചിരുന്നു എന്നും സജിൻ പറയുന്നുണ്ട്.



ഇങ്ങനെയൊക്കെയാണെങ്കിലും മൊബൈൽ ഫോൺ പിടിച്ചു വെക്കാതിരുന്നത് കൊണ്ടു തന്നെ ആ സമയത്തും ഫോണിൽ സംസാരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നും സജിൻ പറഞ്ഞു. 12 ദിവസങ്ങൾക്ക് ശേഷം സ്വന്തം വീട്ടുകാരുടെ കൂടെ അവളെ കൂട്ടിക്കൊണ്ടു വരികയാണ് ഉണ്ടായത് എന്നും സജിൻ പറഞ്ഞു. ഇപ്പോൾ ഇക്കാര്യങ്ങളെല്ലാം അനായാസം സംസാരിക്കാൻ കഴിയും എങ്കിലും അന്നത്തെ ആ 12 ദിവസം കഴിച്ചുകൂട്ടിയത് വളരെ ബുദ്ധിമുട്ടിയാണ് എന്നാണ് സജിൻ ഓർത്തു പറയുന്നത്.




Leave a Reply