

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി വിലസിയിരുന്ന താരമാണ് രഞ്ജിത. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

മലയാള സിനിമയിലും സാന്നിധ്യമറിയിച്ച താരമാണ് രഞ്ജിത. മലയാളത്തിലെ താരരാജാക്കന്മാർ ആയ മമ്മൂട്ടിയോടൊപ്പം സുരേഷ് ഗോപിയോടൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1991 മുതൽ 2010 വരെ ഏകദേശം രണ്ട് ദശാബ്ദക്കാലം സിനിമാ ലോകത്ത് സജീവമായി തിളങ്ങിനിന്ന താരം വിവാദങ്ങളിൽ അകപ്പെട്ട്കൊണ്ട് സിനിമ ജീവിതം അവസാനിപ്പിച്ചു.

ഇന്ത്യയിൽ അറിയപ്പെട്ട ആൾദൈവമായ നിത്യാനന്ദ സ്വാമി യുടെ കൂടെയുള്ള അവിഹിത ബന്ധം ആണ് താരത്തിന്റെ സിനിമ ജീവിതം അവസാനിപ്പിച്ചത്. ആൾദൈവവും താരവും ഒരുമിച്ചുള്ള കിടപ്പറരംഗങ്ങൾ സോഷ്യൽമീഡിയയിൽ പരക്കെ പ്രചരിച്ചതിനെ തുടർന്ന് ഇന്ത്യയിലൊട്ടാകെ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് ഈ വീഡിയോ യാഥാർത്ഥ്യമാണെന്ന് തെളിയുകയും ചെയ്തു.



2010 ൽ സൺ ടിവി ആണ് നിത്യാനന്ദ സ്വാമിയും രഞ്ജിതയും ഒരുമിച്ചുള്ള ബെഡ്റൂം രംഗങ്ങൾ പുറത്തുവിട്ടത്. ഇത് തമിഴ്നാട് മൊത്തം കോളിളക്കം സൃഷ്ടിച്ചു. ഈ വീഡിയോ കെട്ടിച്ചമച്ച മോർഫ് വീഡിയോ ആണെന്ന് വാദിച്ചുകൊണ്ട് ഇരുവരും സൺ ടീവീ ക്കെതിരെ കേസ് നൽകി. പിന്നീടാണ് ഫോറൻസിക് സയൻസ് ലബോറട്ടറി ഓഫ് ബാംഗ്ലൂർ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട രണ്ടുപേർ ഇവരാണെന്ന് സ്ഥിരീകരിച്ചത്.



രണ്ടായിരത്തിൽ ഒരു ഇന്ത്യൻ ആർമി മേജർ കല്യാണം കഴിച്ച് താരം 2002 ൽ ഡിവോസ് ചെയ്തു. പിന്നീട് രണ്ടായിരത്തി മൂന്നിൽ വീണ്ടും സിനിമയിൽ സജീവമായി. ഇതിനിടയിലാണ് വിവാദങ്ങൾ ഉണ്ടാകുന്നത്. 2013 ൽ താരം സന്യാസജീവിതം ആരംഭിച്ചു. തന്നോടൊപ്പം ചേർത്ത് വായിച്ച് നിത്യാനന്ദ സ്വാമിയുടെ ധീക്ഷ യിലാണ് താരം സന്യാസിനി ആയത്. പിന്നീട് നിത്യാനന്ദമയി എന്ന് താരം പേര് സ്വീകരിച്ചു.



ഇപ്പോൾ സന്യാസി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് താരം. 2013 മുതൽ നിത്യാനന്ദ സ്വാമി യുടെ കൂടെ ആശ്രമ ജീവിതം മുന്നോട്ടു നയിക്കുന്ന താരത്തിന് ഇപ്പോഴും ഒരുപാട് ആരാധകരുണ്ട്. തന്റെ ജീവിതത്തിൽ താരം സന്തോഷവതിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. 2010 ൽ വിക്രം ഐശ്വര്യ റായ് തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ രാവണൻ ആണ് താരം അഭിനയിച്ച അവസാന സിനിമ.



Leave a Reply